തീ വിലയിൽ കേരളം 12-ാം മാസവും നമ്പർ വൺ‘കാലാവസ്ഥാ വ്യതിയാനവും പ്രകൃതിയിലെ അപ്രതീക്ഷിത മാറ്റങ്ങളും കേര കർഷകർ അവസരങ്ങളാക്കി മാറ്റണം’സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങൾ വിപുലീകരിക്കുന്നു; പിഎഫ്, ഇഎസ്ഐ വേതന പരിധി ഉയർത്താൻ നീക്കംവിലക്കയറ്റത്തോത് വീണ്ടും ഉയരുന്നുഇന്ത്യ-യുഎസ് വ്യാപാര കരാർ: ചർച്ചകൾ വീണ്ടും മാറ്റിവച്ചു

ഫെബ്രുവരിയില്‍ ആര്‍ബിഐ വാങ്ങിയത് 254 മില്യണ്‍ ഡോളറിന്റെ വിദേശ കറന്‍സി

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ഫെബ്രുവരിയില്‍ 254 മില്യണ്‍ ഡോളര്‍ വിദേശ കറന്‍സി വാങ്ങി. ഏപ്രിലിലെ ബുള്ളറ്റിനിലാണ് കേന്ദ്രബാങ്ക് ഇക്കാര്യം വ്യക്തമാക്കിയത്.

ഫെബ്രുവരിയില്‍ വിദേശ കറന്‍സിയുടെ അറ്റ വാങ്ങലുകള്‍ 4.381 ബില്യണ്‍ ഡോളറും അറ്റ വില്‍പ്പന 4.127 ബില്യണ്‍ ഡോളറുമാണ്.

ഫോര്‍വേഡ് ഡോളര്‍ വിപണിയില്‍, ഫെബ്രുവരി അവസാനം കുടിശ്ശിക അറ്റ വാങ്ങല്‍ 20.470 ബില്യണ്‍ ഡോളറാണ്. നിലവില്‍ ഇന്ത്യന്‍ രൂപ ഡോളറിനെതിരെ 82.09 നിരക്കിലാണുള്ളത്. രൂപയുടെ മൂല്യമിടിവ് തടയുന്നതിനാണ് കേന്ദ്രബാങ്ക് വിപണിയില്‍ ഇടപെടുന്നത്.

2022 കലണ്ടര്‍ വര്‍ഷത്തില്‍ ഇന്ത്യന്‍ രൂപ ക്രമാനുഗതമായി മെച്ചപ്പെട്ടിട്ടുണ്ടെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് പണനയ യോഗത്തില്‍ പറഞ്ഞിരുന്നു.

2023 ലും സമാന സ്ഥിതി തുടരും. ആഭ്യന്തര മാക്രോ ഇക്കണോമിക് അടിസ്ഥാനങ്ങളുടെ ശക്തിയുടെയും പ്രതിഫലനമാണിതെന്നും ഗവര്‍ണര്‍ പറഞ്ഞു.

ഇന്ത്യന്‍ രൂപയുടെ സ്ഥിരതയില്‍ ജാഗ്രത പുലര്‍ത്തുന്നത് തുടരും.

X
Top