ദീപാവലി, ദസറ ഉത്സവകാലം: പഞ്ചസാര ന്യായ വിലയ്ക്ക് വിൽപന നടത്താൻ മില്ലുകൾക്ക് നിർദേശംജിഎസ്ടി വളര്‍ച്ച കണക്കില്‍ പാളിച്ചയില്ലെന്ന് കേന്ദ്രംരാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷംഓൺലൈൻ ഷോപ്പിംഗിലെ തട്ടിപ്പുകൾ പൂട്ടാൻ കേന്ദ്രം; പുതിയ ചട്ടങ്ങൾ 2027 മുതൽ പ്രാബല്യത്തിൽഎഥനോള്‍ ഉപയോഗം കൂട്ടാൻ പുതിയ വിപണി തേടി കേന്ദ്രസർക്കാർ

ബാങ്കുകള്‍ ഓഫ്‌ഷോര്‍ മാര്‍ക്കറ്റ് പൊസിഷനുകള്‍ രൂപപ്പെടുത്തുന്നത് നിര്‍ത്താന്‍ ആര്‍ബിഐ

ന്യൂഡല്‍ഹി: നോണ്‍-ഡെലിവറബിള്‍ ഫോര്‍വേഡ് മാര്‍ക്കറ്റില്‍ (എന്‍ഡിഎഫ്) അധിക പൊസിഷന്‍സ് വേണ്ടെന്ന് ബാങ്കുകളോട് നിര്‍ദ്ദേശിച്ചിരിക്കയാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ). ഈ വിഭാഗത്തിലെ സ്ഥാനങ്ങള്‍ കരുതല്‍ ധനം ചെലവഴിക്കാന്‍ ആര്‍ബിഐയെ പ്രേരിപ്പിക്കുന്നു. രൂപയെ പ്രതിരോധിക്കാനാണ് ആര്‍ബിഐയ്ക്ക് കരുതല്‍ ധനം ചെലവഴിക്കേണ്ടി വരുന്നത്.

2020 ജൂണില്‍ ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് സെന്റര്‍ ബാങ്കിംഗ് യൂണിറ്റ് ബാങ്കുകളെ ആര്‍ബിഐ എന്‍ഡിഎഫ് സെഗ്‌മെന്റില്‍ വ്യാപാരം ചെയ്യാന്‍ അനുവദിച്ചിരുന്നു.

അതില്‍ നിന്നുള്ള പിന്നോട്ടുപോക്കാണ് നിലവിലെ തീരുമാനം. സ്‌പോട്ട് രൂപയുടെ മൂല്യം ഇടിക്കുന്നു എന്നതിനാലാണ് ബാങ്കുകളെ വിദേശ ബാങ്കുകള്‍ക്ക് ആധിപത്യമുള്ള എന്‍ഡിഎഫ് വിപണിയില്‍ ഇടപെടാന്‍ അനുവദിച്ചത്. ഇതോടെ കൂടുതല്‍ നിയന്ത്രണം നേടാമെന്ന് കേന്ദ്രബാങ്ക് കണക്കുകൂട്ടി.

എന്നാല്‍ വ്യാപാരം വര്‍ദ്ധിച്ചതോടെ ഡോളറിന് ഡിമാന്റ് കൂടുകയും സ്‌പോട്ട് രൂപയ്ക്ക് മുകളിലുള്ള സമ്മര്‍ദ്ദം വര്‍ദ്ധിക്കുകയും ചെയ്തു. ഇതോടെ ഇടപെടല്‍ അനിവാര്യമാവുകയായിരുന്നു.

X
Top