ക്രൂഡ് ഓയിൽ വിലയിൽ 112% വർദ്ധന; ആശങ്കയിൽ എണ്ണക്കമ്പനികൾയുദ്ധ സാഹചര്യത്തില്‍ കയറ്റുമതിക്കാർക്കായി ‘റിലീഫ്’ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്രസർക്കാർകപ്പലിൽ കയറ്റിയ ഇറാനിയൻ എണ്ണയ്ക്കുള്ള ഉപരോധം നീക്കിയേക്കുംഇറാൻ-യു.എസ് പോര്: ഇന്ത്യയില്‍ വിദേശ സഞ്ചാരികളുടെ വരവ് കുറയുന്നുഇന്ത്യൻ കപ്പലുകളുടെ സുരക്ഷയ്ക്കായി ഇറാനുമായി ചർച്ച തുടരുന്നതായി കേന്ദ്രസർക്കാർ

ആര്‍ബിഐ എക്‌സിക്യുട്ടീവ് ഡയറക്ടറായി നീരജ് നിഗം നിയമിതനായി

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) എക്‌സിക്യുട്ടീവ് ഡയറക്ടറായി (ഇഡി ) നീരജ് നിഗം നിയമിതനായി. ഉടന്‍ തന്നെ ചുമതലയേല്‍ക്കുന്ന നിഗം ഉപഭോക്തൃ വിദ്യാഭ്യാസം, സംരക്ഷണം, സാമ്പത്തിക ഉള്‍പ്പെടുത്തല്‍, വികസനം, നിയമ, സെക്രട്ടറി എന്നീ വകുപ്പുകള്‍ കൈകാര്യം ചെയ്യും. ഭോപ്പാല്‍ റീജിയണല്‍ ഓഫീസ് ഡയറക്ടറായി പ്രവര്‍ത്തിച്ചുവരികയായിരുന്നു.

ആര്‍ബിഐയില്‍ 30 വര്‍ഷത്തിലേറെ പ്രവര്‍ത്തനപരിചയമുണ്ട്. ഹ്യൂമന്‍ റിസോഴ്സ് മാനേജ്മെന്റ്, പരിസരം, കറന്‍സി മാനേജ്മെന്റ്, ബാങ്ക് അക്കൗണ്ടുകള്‍, മേഖലകളുടെ നിയന്ത്രണവും മേല്‍നോട്ടവും നിര്‍വഹിച്ചു.

ഭോപ്പാലിലെ ബര്‍കത്തുള്ള യൂണിവേഴ്സിറ്റിയില്‍ നിന്ന് സിവില്‍ എഞ്ചിനീയറിംഗില്‍ ബിരുദവും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് ആന്റ് ഫിനാന്‍സിന്റെ (CAIIB) സര്‍ട്ടിഫൈഡ് അസോസിയേറ്റ്് പ്രൊഫഷണല്‍ യോഗ്യതയും നേടി.

X
Top