64 ടണ്‍ സ്വര്‍ണ്ണം തിരികെ രാജ്യത്തെത്തിച്ച് ആര്‍ബിഐനിയന്ത്രണങ്ങൾ തിരിച്ചടിയായി; കയറ്റുമതിയിലും വിലയിലും ഇടിവ് നേരിട്ട് ഇന്ത്യൻ സവാള, ദുരിതത്തിലായി കർഷകർറഷ്യൻ എണ്ണക്കമ്പനികൾക്ക് ഉപരോധം ഏർപ്പെടുത്തിയതോടെ പുതിയ കരാറുകൾ നിർത്തിവെച്ച് ഇന്ത്യൻ റിഫൈനറികൾകണ്ടൽ കാടുകൾക്കൊപ്പം വളരാൻ സമ്പദ്‌വ്യവസ്ഥ; വരുമാനമൊരുക്കാൻ പുതിയ പദ്ധതിവിദ്യാഭ്യാസ ടൂറിസവുമായി മുസിരിസ്; അന്താരാഷ്ട്ര സര്‍വകലാശാലകളുമായും സാംസ്‌കാരിക സ്ഥാപനങ്ങളുമായും കൈകോർക്കും

സോവറിന്‍ ഗോള്‍ഡ് ബോണ്ട് 2020-21 സീരീസ്-1 ഇടക്കാല റിഡംപ്ഷന്‍; ലഭ്യമാകുക 166 ശതമാനം റിട്ടേണ്‍

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) സോവറിന്‍ ഗോള്‍ഡ് ബോണ്ട് (എസ്ജിബി) 2020-21 സീരീസ്-1 ന്റെ ഇടക്കാല റിഡംപ്ഷന്‍ വിലയും തീയതിയും പ്രഖ്യാപിച്ചു. അഞ്ച് വര്‍ഷം മുന്‍പ് ഈ ബോണ്ട് സീരീസ് വാങ്ങിയ നിക്ഷേപകര്‍ക്ക് 2025 ഒക്ടോബര്‍ മുതല്‍ ഹോള്‍ഡിംഗുകള്‍ പണമാക്കി മാറ്റാം.ഷെഡ്യൂള്‍ ചെയ്ത നിര്‍ദ്ദിഷ്ട തീയതികളെ അടിസ്ഥാനമാക്കിയായിരിക്കും പലിശ നിരക്ക്..

ഏപ്രില്‍ 28,2020 നാണ് എസ്ജിബി 2020-21 ആദ്യ സീരീസ് പുറത്തിറക്കുന്നത്. ഓണ്‍ലൈനായി വാങ്ങുന്നവര്‍ക്ക് ഗ്രാമിന് 4589 രൂപയിലും ഓഫ്‌ലൈനായി വാങ്ങുന്നവര്‍ക്ക് ഗ്രാമിന് 4639 രൂപയിലും ബോണ്ട് ലഭ്യമായി. അതേസമയം, റിഡംപ്ഷന്‍ തുക 999 പരിശുദ്ധിയുള്ള സ്വര്‍ണ്ണത്തിന്റെ ശരാശരി ക്ലോസിംഗ് വിലയായ 12,198 രൂപയാണ്. ഇന്ത്യാ ബുള്ളിയന്‍ ആന്‍ഡ് ജ്വല്ലേഴ്‌സ് അസോസിയേഷന്റെ (ഐബിജെഎ) റിഡംപ്ഷന്‍ തീയതിയ്ക്ക് മുമ്പുള്ള മൂന്ന് പ്രവൃത്തിദിവസങ്ങളിലെ – ഒക്‌ടോബര്‍ 23,24,27- വിലകളെ അടിസ്ഥാനമാക്കിയാണിത്.

എസ്ജിബികള്‍ പ്രാരംഭ നിക്ഷേപ തുകയ്ക്ക് 2.5 ശതമാനം വാര്‍ഷിക പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. ഈ പലിശ ആറുമാസം കൂടുമ്പോള്‍ നിക്ഷേപകന്റെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് നല്‍കും. കാലാവധി പൂര്‍ത്തിയാകുമ്പോഴോ റിഡംപ്ഷന്‍ സമയത്തോ മുതലിനൊപ്പം അന്തിമ പലിശയും ലഭ്യമാകും.

നിക്ഷേപകര്‍, ഇഷ്യു തീയതി പരിശോധിച്ച് ഹോള്‍ഡിംഗുകള്‍ 2020-21 സീരീസില്‍ ഉള്‍പ്പെടുന്നതാണെന്ന് സ്ഥിരീകരിക്കണം. ആര്‍ബിഐ വ്യക്തമാക്കിയ സമയപരിധിക്കുള്ളില്‍ റിഡംപ്ഷന്‍ അഭ്യര്‍ത്ഥന സമര്‍പ്പിക്കേണ്ടതുണ്ട്. റിഡംപ്ഷന്‍ പ്രക്രിയ ബാങ്ക് അല്ലെങ്കില്‍ ഡീമാറ്റ് അക്കൗണ്ട് വഴിയായിരിക്കും നടക്കുക.

X
Top