മുതിർന്ന പൗരന്മാരുടെ സുരക്ഷയ്ക്കും ആരോഗ്യത്തിനും മുൻഗണന; വിപുലമായ പദ്ധതികളുമായി ‘വയോജന സൗഹൃദ ബജറ്റ്’ചെറുകിട സംരംഭങ്ങൾക്ക് ബജറ്റിൽ വൻ കൈത്താങ്ങ്തൊഴിലുറപ്പ് പദ്ധതി നടപ്പാക്കാൻ 1000 കോടി പ്രഖ്യാപിച്ച് കേരളംസമുദ്ര മേഖലയിലെ ലക്ഷ്യങ്ങള്‍ ഉയര്‍ത്തിക്കാണിച്ച് കൊമാര്‍സസാമ്പത്തിക സർവെയുടെ വിശദാംശങ്ങൾ

എച്ച്ഡിഎഫ്‌സി ബാങ്കിലെ ഓഹരികള്‍ ഏറ്റെടുക്കാന്‍ എസ്ബിഐ ഫണ്ട് മാനേജ്‌മെന്റിന് അനുമതി

ന്യൂഡല്‍ഹി: എച്ച്ഡിഎഫ്‌സിയുമായി ലയിക്കാനൊരുങ്ങുന്ന എച്ച്ഡിഎഫ്‌സി ബാങ്കിന്റെ 9.99 ശതമാനം ഓഹരികള്‍ എസ്ബിഐ ഫണ്ട് മാനേജ്‌മെന്റ് ഏറ്റെടുക്കുന്നു. ഇതിനുള്ള അനുമതി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) നല്‍കി.

2023 നവംബര്‍ 15 നകം ആറ് മാസത്തിനുള്ളില്‍ ബാങ്കിലെ ഓഹരി ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കണമെന്ന് സെന്‍ട്രല്‍ ബാങ്ക് അറിയിച്ചിട്ടുണ്ട്.

”എച്ച്ഡിഎഫ്‌സി ബാങ്കിന്റെ പെയ്ഡ്-അപ്പ് ഓഹരി മൂലധനത്തിന്റെ 9.99 ശതമാനം വരെ ഏറ്റെടുക്കാന്‍ റിസര്‍വ് ബാങ്ക് മെയ് 16 ന് എസ്ബിഐ ഫണ്ട്‌സ് മാനേജ്‌മെന്റ് ലിമിറ്റഡിന് അയച്ച കത്തില്‍ അനുമതി നല്‍കി,” വായ്പാ ദാതാവ് ഫയലിംഗില്‍ പറഞ്ഞു.

X
Top