പുരോഗതി നേടുന്ന സംസ്ഥാനങ്ങളോടുള്ള കേന്ദ്ര അവഗണനയ്ക്കെതിരെ ഒന്നിച്ചു നീങ്ങണമെന്ന് 5 സംസ്ഥാനങ്ങളുടെ കോൺക്ലേവ്വിലക്കയറ്റത്തോത് 3.65 ശതമാനമായി കുറഞ്ഞുജ​ർ​മ​ൻ ഐ​ടി ഭീ​മ​നു​മാ​യി ധാ​ര​ണാ​പ​ത്രം ഒ​പ്പി​ട്ട് കേ​ര​ളംചൈന, വിയറ്റ്‌നാം സ്റ്റീൽ ഉൽപന്നങ്ങൾക്ക് ഉയർന്ന തീരുവ ചുമത്താൻ ഇന്ത്യപെട്രോൾ, ഡീസൽ വില കുറയ്ക്കാൻ സമ്മർദ്ദം

ത്രോട്ടിൽ എയ്‌റോസ്‌പേസ് സിസ്റ്റത്തിന്റെ 60 ശതമാനം ഓഹരികൾ ഏറ്റെടുത്ത് രത്തൻ ഇന്ത്യ എന്റർപ്രൈസസ്

മുംബൈ: ഡ്രോൺ കമ്പനിയായ ത്രോട്ടിൽ എയ്‌റോസ്‌പേസ് സിസ്റ്റംസ് പ്രൈവറ്റ് ലിമിറ്റഡിന്റെ (ടിഎഎസ്) 60 ശതമാനം ഓഹരികൾ ഏറ്റെടുത്തതായി രത്തൻഇന്ത്യ എന്റർപ്രൈസസ് അറിയിച്ചു. നിയോസ്‌കി ഇന്ത്യ ലിമിറ്റഡ് (നിയോസ്‌കി) വഴിയാണ് ടിഎഎസിൽ നിക്ഷേപം നടത്തിയതെന്ന് രത്തൻഇന്ത്യ എന്റർപ്രൈസസ് പ്രസ്താവനയിൽ പറഞ്ഞു. എന്നാൽ ഇടപാടിന്റെ സാമ്പത്തിക വിവരങ്ങൾ കമ്പനി വെളിപ്പെടുത്തിയിട്ടില്ല.മുൻ എയറോനോട്ടിക്കൽ ഇൻഡസ്ട്രിയിലെ അതികായനായ നാഗേന്ദ്രൻ കന്ദസാമിയുടെ നേതൃത്വത്തിൽ 2016-ൽ സ്ഥാപിച്ച കമ്പനിയാണ് ടിഎഎസ്. സിവിൽ, മിലിട്ടറി ഗ്രേഡ് ഡ്രോണുകൾ നിർമ്മിക്കുന്നതിന് ഡയറക്ടറേറ്റ് ജനറൽ സിവിൽ ഏവിയേഷനും (ഡിജിസിഎ) പ്രതിരോധ മന്ത്രാലയവും (മോഡി) കമ്പനിക്ക് അംഗീകാരം നൽകിയിട്ടുണ്ട്.
അടുത്ത കുറച്ച് വർഷങ്ങളിൽ ഇന്ത്യയിൽ വാണിജ്യം എങ്ങനെ നടക്കുന്നു എന്ന് ഡ്രോണുകൾ പുനർനിർവചിക്കുമെന്നും, ലോകത്തിന്റെ മറ്റ് ഭാഗങ്ങളെ അപേക്ഷിച്ച് വളരെ വേഗത്തിൽ സാങ്കേതികവിദ്യ സ്വീകരിക്കുന്ന രാജ്യമാണ് ഇന്ത്യയെന്നും രത്തൻഇന്ത്യ എന്റർപ്രൈസസ് പറഞ്ഞു. ഡ്രോൺ ഉത്പന്നങ്ങളും, സേവനങ്ങളും ഉൾപ്പെടെ ഉപഭോക്താക്കൾക്ക് 360 ഡിഗ്രി ഡ്രോൺ സൊല്യൂഷനുകൾ നൽകാൻ നിയോസ്‌കിയെ ഈ ഏറ്റെടുക്കൽ പ്രാപ്‌തമാക്കും. ഊർജ്ജ മേഖലയിൽ ഏർപ്പെട്ടിരിക്കുന്ന ഒരു പ്രമുഖ ഇന്ത്യൻ കമ്പനിയാണ് രത്തൻ ഇന്ത്യ.

X
Top