കേരളം കുതിക്കുന്നുവെന്ന് സാമ്പത്തിക അവലോകന റിപ്പോർട്ട്‌എട്ടാം ശമ്പള കമ്മീഷന്‍ ഉടന്‍വ്യാപാര കരാർ: കാറ്, വൈൻ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയുടെ വില കുറയുംഇന്ത്യ – ഇയു വ്യാപാര കരാർ: അടിമുടി മാറാൻ ആഗോള വ്യാപാരം2026ലെ സാമ്പത്തിക സര്‍വേ നാളെ അവതരിപ്പിക്കും

രാമക്ഷേത്രം ഉദ്ഘാടനം: ജനുവരി 22ന് മണി മാർക്കറ്റുകൾക്ക് ആർബിഐ അവധി പ്രഖ്യാപിച്ചു

മുംബൈ : ഗവൺമെന്റ് സെക്യൂരിറ്റികൾ, ഫോറിൻ എക്‌സ്‌ചേഞ്ച്, മണി മാർക്കറ്റുകൾ, രൂപ പലിശ ഡെറിവേറ്റീവുകൾ എന്നിവയിൽ ജനുവരി 22ന് ഇടപാടുകളും സെറ്റിൽമെന്റുകളും ഉണ്ടാകില്ലെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു. അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാദിനത്തോടനുബന്ധിച്ചാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

പ്രമുഖ സ്വകാര്യമേഖലയിലെ വായ്പാദാതാക്കളായ എച്ച്‌ഡിഎഫ്‌സി ബാങ്കും ആക്‌സിസ് ബാങ്കും ജനുവരി 22-ന് അടച്ചിടും. കൂടാതെ, രാമക്ഷേത്രത്തിന്റെ പ്രാൺ പ്രതിഷ്ഠാ ദിനത്തിൽ മഹാരാഷ്ട്ര സർക്കാരും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

കുടിശ്ശികയുള്ള എല്ലാ ഇടപാടുകളുടെയും സെറ്റിൽമെന്റുകളും അടുത്ത പ്രവൃത്തി ദിവസത്തേക്ക് മാറ്റിവെക്കുമെന്നും ആർബിഐ ചൂണ്ടിക്കാട്ടി.

ജനുവരി 19 വെള്ളിയാഴ്ച നടത്തിയ 3 ദിവസത്തെ വേരിയബിൾ റേറ്റ് റിപ്പോ (VRR) ലേലം, ജനുവരി 22 തിങ്കളാഴ്ച്ച റദ്ദാക്കി. 3 ദിവസത്തെ വേരിയബിൾ റേറ്റ് റിപ്പോ ലേലം വെള്ളിയാഴ്ച 1,25,000 കോടി രൂപയ്ക്ക് പ്രഖ്യാപിച്ചു. ജനുവരി 23-ന് 2 ദിവസത്തെ വിആർആർ ലേലം നടത്തും.

സ്റ്റാൻഡിംഗ് ഡെപ്പോസിറ്റ് ഫെസിലിറ്റി (എസ്‌ഡിഎഫ്), മാർജിനൽ സ്റ്റാൻഡിംഗ് ഫെസിലിറ്റി (എംഎസ്‌എഫ്) എന്നിവയുടെ ഓരോ അധിക ഇഷ്യൂ ജനുവരി 23 ചൊവ്വാഴ്ച റിവേഴ്‌സലും ജനുവരി 19 വെള്ളിയാഴ്ച ലഭ്യമാക്കുന്നു.

X
Top