സ്വർണാഭരണ വിൽപന 12 ശതമാനം ഇടിഞ്ഞു17,000 കോടി രൂപ കടന്ന് ഇന്ത്യയുടെ കാപ്പി കയറ്റുമതിഇലക്ട്രോണിക്‌സ് കയറ്റുമതിയിൽ കുതിച്ച് ഇന്ത്യഇന്ത്യയിലേക്കുള്ള റഷ്യന്‍ എണ്ണ ഇറക്കുമതി കുതിക്കുന്നു; വന്‍ കിഴിവുകള്‍ പ്രയോജനപ്പെടുത്തി ഇന്ത്യന്‍ കമ്പനികള്‍സ്വകാര്യമേഖലാ വളര്‍ച്ച പത്ത് മാസത്തെ താഴ്ന്ന നിലയില്‍

ആര്‍ആര്‍ കാബലിലെ ഓഹരികള്‍ വിറ്റഴിക്കുന്നു, രാം രത്‌ന ഓഹരികള്‍ ഉയര്‍ന്നു

ന്യൂഡല്‍ഹി: രാം രത്‌ന ഓഹരി ബുധനാഴ്ച 4 ശതമാനത്തിലധികം ഉയര്‍ന്നു.ആര്‍ ആര്‍ കാബലിലെ 13.64 ലക്ഷത്തിലധികം ഇക്വിറ്റി ഓഹരികള്‍ വില്‍ക്കാന്‍ ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് അനുമതി ലഭിച്ചതിനെ തുടര്‍ന്നാണിത്. പ്രാരംഭ പബ്ലിക് ഓഫറിലൂടെ (ഐപിഒ)യാണ് ഓഹരികള്‍ വിറ്റഴിക്കുക.

ആര്‍ആര്‍ കാബലിലെ തങ്ങളുടെ ഓഹരികള്‍ ഓഫര്‍ ഫോര്‍ സെയില്‍ വഴി രാം രത്‌ന വിറ്റഴിക്കും. 5 രൂപയാണ് മുഖവില നിശ്ചയിച്ചിരിക്കുന്നത്. 2023-24 സാമ്പത്തികവര്‍ഷത്തില്‍ ഐപിഒ നടത്തുമെന്ന് ആര്‍ആര്‍ കാബല്‍ നേരത്തെ അറിയിച്ചിരുന്നു.

ഇതിനായി അടുത്തമാസം ഡ്രാഫ്റ്റ് പേപ്പറുകള്‍ സമര്‍പ്പിക്കും. ഗുണനിലവാരമുള്ള വൈന്‍ഡിംഗ് കമ്പികളുടെ മുന്‍നിര നിര്‍മ്മാതാവും വിതരണക്കാരനുമാണ് രാം രത്‌ന. ട്രാന്‍സ്‌ഫോര്‍മറുകള്‍, കേബിളുകള്‍, ട്രാന്‍സ്മിഷന്‍ ലൈനുകള്‍, സ്വിച്ച് ഗിയര്‍, കപ്പാസിറ്ററുകള്‍ തുടങ്ങി വിവിധ ഉപകരണങ്ങളില്‍ കമ്പനി ഉല്‍പ്പന്നങ്ങള്‍ ഉപയോഗപ്പെടുത്തുന്നു.

ഇലക്ട്രിക്കല്‍, ചെമ്പ് വ്യവസായത്തിലെ മുന്‍നിര കമ്പനികളിലൊന്നായ ആര്‍ആര്‍ ഗ്ലോബലിന്റെ ഭാഗമാണിത്.

X
Top