സംസ്ഥാനത്തെ റിയൽ എസ്റ്റേറ്റ് വിപണിയിൽ ആവേശം2025ൽ ഇന്ത്യ ജപ്പാനെ മറികടക്കുമെന്ന് ഐഎംഎഫ്ധനകാര്യ അച്ചടക്കം: ഇന്ത്യയെ പ്രശംസിച്ച് ഐഎംഎഫ്കടപ്പത്രങ്ങളിൽ നിന്ന് വിദേശ നിക്ഷേപകരുടെ പിന്മാറ്റംവിദേശ നാണയ ശേഖരത്തിൽ ഇടിവ്

രാകേഷ് ജുന്‍ജുന്‍വാല പോര്‍ട്ട്‌ഫോളിയോ ഓഹരി വന്‍ കുതിച്ചുചാട്ടത്തിനൊരുങ്ങുകയാണെന്ന് വിദഗ്ധര്‍

മുംബൈ: ശതകോടീശ്വരനും പ്രമുഖ നിക്ഷേപകനുമായ രാകേഷ് ജുന്‍ജുന്‍വാലയ്ക്ക് ഓഹരിപങ്കാളിത്തമുള്ള സ്ഥാപനമാണ് നസാര ടെക്‌നോളജീസ്. വൈവിധ്യമാര്‍ന്ന ഗെയിമിംഗ്, സ്‌പോര്‍ട്‌സ് മീഡിയ പ്ലാറ്റ്‌ഫോമാണ് നസാര. ഓണ്‍ലൈന്‍ ഗെയ്മിംഗ് വ്യാവസായം രാജ്യത്ത് ശൈശവദശയിലാണെന്നിരിക്കെ വരും കാലങ്ങളില്‍ കമ്പനി 60 ശതമാനം വരെ വളരുമെന്ന് പ്രവചിച്ചിരിക്കയാണ് പ്രമുഖ അനലിസ്റ്റുകള്‍.
സാമ്പത്തികവര്‍ഷം 2022 മുതല്‍ 2025 വരെ വരുമാനത്തില്‍ 39 ശതമാനം സിഎജിആര്‍ വര്‍ധനവാണ് ദോലത്ത് എന്ന ബ്രോക്കറേജ് സ്ഥാപനം പ്രതീക്ഷിക്കുന്നത്. ഇബിറ്റയില്‍ 15.6 ശതമാനംം വര്‍ധനവും കമ്പനി രേഖപ്പെടുത്തും. അതുകൊണ്ടുതന്നെ നിലവില്‍ 1190 രൂപ വിലയുള്ള കമ്പനി ഓഹരി 2100 രൂപ ലക്ഷ്യവില നിശ്ചയിച്ച് വാങ്ങാന്‍ അവര്‍ നിര്‍ദ്ദേശിക്കുന്നു.
2022-24 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനി വരുമാനം 28 ശതമാനം സിഎജിആറില്‍ ഉയരുമെന്ന് പ്രഭുദാസ് ലിലാദര്‍ അഭിപ്രായപ്പെട്ടു. നികുതി കഴിച്ചുള്ള ലാഭത്തില്‍ 52 ശതമാനം സിഎജിആര്‍ വര്‍ധനവുണ്ടാകും. അതുകൊണ്ടുതന്നെ 45 ശതമാനം അധികതുകയായ 1747 രൂപ ലക്ഷ്യവിലയില്‍ ഓഹരി വാങ്ങാന്‍ സ്ഥാപനം ആവശ്യപ്പെട്ടു.
1295 രൂപ ടാര്‍ഗറ്റ് വിലയാണ് യെസ് ബാങ്ക് സെക്യൂരിറ്റീസ് ഓഹരിയ്ക്ക് നല്‍കുന്നത്. നിലവിലുള്ള വിലയില്‍ നിന്നും 7 ശതമാനം വര്‍ധനവാണിത്. 2024 സാമ്പത്തികവര്‍ഷത്തില്‍ ഇവി/ഇബിറ്റ വാല്യു 16 മടങ്ങാകുമെന്നും കമ്പനി പറയുന്നു.
കമ്പനിയുടെ ഓണ്‍ലൈന്‍ ക്രിക്കറ്റ് ഗെയ്മായ വേള്‍ഡ് ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പ് വളരെയധികം ജനകീയമാണ്. കൂടാതെ ഗാമിഫൈഡ് എര്‍ലി ലേണിംഗിലെ കിഡോപിയ, എസ്‌പോര്‍ട്‌സ്, എസ്‌പോര്‍ട്‌സ് മീഡിയയിലെ നോഡ്‌വിന്‍, സ്‌പോര്‍ട്‌സ്‌കീഡ, ഫാന്റസി, ട്രിവിയ ഗെയിമുകളില്‍ ഹാലപ്ലേ, കുനാമി, ഓപ്പണ്‍പ്ലേ എന്നിവ പോലുള്ള ഗെയ്മുകളും കമ്പനിയ്ക്കുണ്ട്. ഇനി 5ജി കൂടി സ്ഥാപിക്കാനിരിക്കെ ഇലക്ട്രോണിക് സ്‌പോര്‍ട്ട്‌സ് മേഖല കുതിപ്പിന് തയ്യാറെടുക്കുകയാണെന്ന് ബ്രോക്കറേജ് സ്ഥാപനം പറഞ്ഞു.
അതുകൊണ്ടുതന്നെ പല ജനകീയ ഗെയ്മുകളുടേയും കുത്തകാവകാശമുള്ള നസാര വന്‍ കുതിച്ചുചാട്ടം നടത്തും. നിലവില്‍ 3,294,310 ഓഹരികളാണ് രാകേഷ് ജുന്‍ജുന്‍വാലയ്ക്ക് നസാര ടെക്‌നോളജീസിലുള്ളത്. ഇത് 10.1 ശതമാനം ഓഹരിപങ്കാളിത്തമാണ്.

X
Top