ഭൂട്ടാനിലെ പ്രധാന ഊര്‍ജ്ജ പദ്ധതികള്‍ക്ക് ഇന്ത്യയുടെ 4000 കോടി രൂപ ധനസഹായംചില്ലറ പണപ്പെരുപ്പം ഒക്ടോബറില്‍ എക്കാലത്തേയും താഴ്ന്ന നിരക്കിലെത്തിരണ്ടാംപാദ വളര്‍ച്ച അനുമാനം 7.2 ശതമാനമാക്കി ഇന്ത്യ റേറ്റിംഗ്‌സ് ആന്റ് റിസര്‍ച്ച്സാമ്പത്തിക വളർച്ചയ്ക്ക് വിലങ്ങ് വെക്കുന്ന ചരക്ക് നീക്കം30 വര്‍ഷങ്ങള്‍ക്ക് ശേഷം ടോള്‍ നയം അഴിച്ചുപണിയാന്‍ കേന്ദ്ര സര്‍ക്കാര്‍

ഐപിഒ: രാകേഷ് ജുന്‍ജുന്‍വാലയ്ക്ക് പങ്കാളിത്തമുള്ള കോണ്‍കോര്‍ഡ് കരട് രേഖകള്‍ സമര്‍പ്പിച്ചു

മുംബൈ: കോണ്‍കോര്‍ഡ് ബയോടെക്ക് പ്രാരംഭ പബ്ലിക് ഓഫറിംഗിനായി(ഐപിഒ) ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്‌പെക്ടസ് (ഡിആര്‍എച്ച്പി) സെബിയ്ക്ക് മുന്‍പാകെ സമര്‍പ്പിച്ചു. ഞായറാഴ്ച അന്തരിച്ച പ്രമുഖ നിക്ഷേപകന്‍ രാകേഷ് ജുന്‍ജുന്‍വാലയുടെ പിന്തുണയുള്ള കമ്പനിയാണ് കോണ്‍കോര്‍ഡ്. അദ്ദേഹം അന്തരിച്ച് പിറ്റേദിവസമാണ് കമ്പനി ഐപിഒ നടപടികള്‍ തുടങ്ങിയത് എന്നത് ശ്രദ്ധേയമായി.

20.93 ദശലക്ഷം ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയ്‌ലാണ് ഐപിഒ. ഇതുവഴി പ്രമോട്ടര്‍മാരായ ഹെലിക്‌സ് ഇന്‍വെസ്റ്റ്‌മെന്റ് ഹോള്‍ഡിംഗ് പ്രൈവറ്റ് ലിമിറ്റഡ് തങ്ങളുടെ 20 ശതമാനം ഓഹരികള്‍ വിറ്റഴിക്കും. ക്വാഡ്രിയ കാപിറ്റല്‍ ഫണ്ടിന്റെ പിന്തുണയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ഹെലിക്‌സ്.

475.30 കോടി രൂപ നിക്ഷേപിച്ചാണ് ഇവര്‍ കമ്പനിയുടെ 20 ശതമാനം ഓഹരികള്‍ സ്വന്തമാക്കിയത്. ഇമ്യുണോസപ്രസന്റ്‌സുകള്‍ക്കും ഓണ്‍കോളജി മരുന്നുകള്‍ക്കുമുള്ള ചേരുവകളാണ് കോണ്‍കോര്‍ഡ് ഉത്പാദിപ്പിക്കുന്നത്. ഈ മേഖലയില്‍ ആഗോള തലത്തില്‍ ഒന്നാമതാണ് കമ്പനി.

യു.എസ്, യൂറോപ്പ്, ജപ്പാന്‍, ഇന്ത്യ എന്നിവയുള്‍പ്പടെ 70 രാജ്യങ്ങളിലെ വിപണികള്‍ ഇവര്‍ നിയന്ത്രിക്കുന്നു. ഗുജ്‌റാത്തില്‍ മൂന്ന് ഉത്പാദനശാലകളുള്ള കമ്പനിയ്ക്ക് 22 ഉത്പന്നങ്ങളുണ്ട്. 712.93 കോടി രൂപയാണ് സാമ്പത്തിക വര്‍ഷം 2022 ലെ വരുമാനം.

174.93 കോടി രൂപ ലാഭം നേടാനും കമ്പനിയ്ക്കായി.

X
Top