എല്‍പിജി പ്രതിസന്ധി ടൂറിസം മേഖലയ്ക്കും തിരിച്ചടിയാകുന്നുപരുത്തി വിപണിയില്‍ റെക്കോര്‍ഡ് കുതിപ്പ്; സംഭരണം 104 ലക്ഷം ബെയ്‌ലുകള്‍ കടന്നുവിലക്കയറ്റത്തോത് ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിൽ കേരളം മൂന്നാമത്യുദ്ധത്തില്‍ ചിറകറ്റ് ആഗോള വ്യോമയാന മേഖല; ഗള്‍ഫ് വ്യോമപാതകളില്‍ കടുത്ത നിയന്ത്രണംഫെബ്രുവരിയിൽ പണപ്പെരുപ്പം ഉയർന്നു

കേരളത്തില്‍ ട്രെയിനുകളുടെ വേഗം 160 കി.മീ ആക്കാന്‍ റെയില്‍വേ

കൊച്ചി: കേരളത്തിലെ ട്രെയിനുകളുടെ വേഗം മണിക്കൂറില് 160 കിലോമീറ്ററാക്കുന്നതിനുള്ള നീക്കങ്ങള്ക്ക് റെയില്വേ വേഗം കൂട്ടി. ഇതിനു മുന്നോടിയായി നടത്തുന്ന ലിഡാര് സര്വേയ്ക്ക് 31ന് റെയില്വേ ടെന്ഡര് വിളിക്കും. ഇതോടെ സംസ്ഥാനത്ത് സില്വര് ലൈന് പദ്ധതിയുടെ സാധ്യത മങ്ങി.

വളവുകള് നിവര്ത്തുകയും കല്വര്ട്ടുകളും പാലങ്ങളും ബലപ്പെടുത്തുകയും ചെയ്യുന്നതോടെ ടെയിനുകളുടെ വേഗം കൂട്ടാനാകുമെന്നാണ് വിലയിരുത്തല്. സ്ഥലമെടുപ്പും കാര്യമായി വേണ്ടിവരില്ല.

സംസ്ഥാനത്ത് ശരാശരി ട്രെയിന് വേഗം ഇപ്പോള് 90 മുതല് 100 കിലോമീറ്റര് വരെയാണ്. മറ്റു ചില സംസ്ഥാനങ്ങളില് ഇത് 130 കിലോമീറ്റര് വരെയുണ്ട്. കേരളത്തിലെ പ്രത്യേക ഭൂപ്രകൃതി മൂലമാണ് വേഗം കുറയുന്നത്.

ദക്ഷിണ റെയില്വേ ഉന്നതതല സംഘം കഴിഞ്ഞ മാസം സംസ്ഥാനത്തെ വിവിധ പദ്ധതികളുടെ പുരോഗതിയും വികസന സാധ്യതകളും വിലയിരുത്തിയിരുന്നു.

തിരുവനന്തപുരം മുതല് പാലക്കാട് വരെ നടന്ന രണ്ട് ദിവസത്തെ പരിശോധനയ്ക്കൊപ്പം ഉന്നത ഉദ്യോഗസ്ഥരുടെ യോഗങ്ങളും നടന്നിരുന്നു. അടുത്ത 60 വര്ഷം മുന്നില് കണ്ടുകൊണ്ടുള്ള വികസനമാണ് റെയില്വേ ലക്ഷ്യമിടുന്നത്.

X
Top