ഇന്ത്യൻ വ്യോമയാനരംഗത്തേക്ക് കൂടുതൽ കമ്പനികൾവളര്‍ച്ചയില്‍ ഇന്ത്യ ലോകത്തെ ഞെട്ടിക്കുമെന്ന് ഗോള്‍ഡ്മാന്‍ സാക്സ്വിദേശപഠനത്തിന് ഇന്ത്യൻ വിദ്യാർഥികൾ ഒഴുക്കിയത് 6.2 ലക്ഷം കോടിഒന്നര പതിറ്റാണ്ടിനിടെ കേരളം വളർന്നത് മൂന്നര മടങ്ങോളംപുതിയ വിപണികളിലേക്ക് കടന്നുകയറി ഇന്ത്യ

നോവിഗോ സൊല്യൂഷന്‍സ് ഏറ്റെടുക്കല്‍, 17 ശതമാനം ഉയര്‍ന്ന് ആര്‍ സിസ്റ്റംസ് ഓഹരികള്‍

മുംബൈ: നോവിഗോ സൊല്യൂഷന്‍സിനെ 400 കോടി രൂപയ്ക്ക് ഏറ്റെടുത്ത നീക്കം ആര്‍ സിസ്റ്റംസ് ഓഹരിയെ ഉയര്‍ത്തി. നിലവില്‍ 450 രൂപയിലാണ് സ്റ്റോക്കുള്ളത്.

ഏറ്റെടുക്കല്‍ 2600 കോടി രൂപ വരുമാനവും 380 കോടി രൂപ എബിറ്റയുമുള്ള ആഗോള ഡിജിറ്റല്‍ എഞ്ചിനീയറിംഗ് ദാതാക്കളെ സൃഷ്ടിക്കുമെന്ന് കമ്പനി എക്‌സ്‌ചേഞ്ച് ഫയലിംഗില്‍ പറഞ്ഞു. എഐ ഏജന്റുകളുടെ എഞ്ചിനീയറിംഗ്, വിന്യാസം, മാനേജ്‌മെന്റ് എന്നിവ ഒറ്റ പ്ലാറ്റ്‌ഫോമില്‍ നിര്‍വഹിക്കാന്‍ കമ്പനി പ്രാപ്തമാകുന്നതോടെയാണിത്.

കൂടാതെ, നീക്കം ആര്‍ സിസ്റ്റംസിന്റെ ഒപ്റ്റിമഎഐ സ്യൂട്ടിനെ നോവിഗോയുടെ യുഐപാത്ത് ഡയമണ്ട്-ടയര്‍ ഓട്ടോമേഷന്‍ പ്രാക്ടീസുമായും മൈക്രോസോഫ്റ്റ് കോപൈലറ്റ് സെന്റര്‍ ഓഫ് എക്‌സലന്‍സുമായും സംയോജിപ്പിക്കും. ഇതുവഴി മിഡിലീസ്റ്റ്, ബെംഗളൂരു, മംഗലാപുരം എന്നിവിടങ്ങളില്‍ മികച്ച ബിസിനസ് കമ്പനി പ്രതീക്ഷിക്കുന്നു.

മൂന്നുവര്‍ഷത്തില്‍ 44 ശതമാനം സിഎജിആര്‍ വരുമാന വളര്‍ച്ചയും 25 ശതമാനം എബിറ്റ മാര്‍ജിന്‍ വളര്‍ച്ചയും കാഴ്ചവെച്ച കമ്പനിയാണ് നാവിഗോ. അവരുടെ ഫ്രീ ക്യാഷ് ഫ്‌ളോയും ശക്തമാണ്.

X
Top