2000ത്തിന്‍റെ നോട്ടുകൾ 97.46 ശതമാനവും തിരിച്ചെത്തിയതായി ആർബിഐസ്വർണവില പവന് 400 കുറഞ്ഞുഇന്ത്യയിലേക്കുള്ള റഷ്യന്‍ എണ്ണയുടെ ഇറക്കുമതിയില്‍ കുതിപ്പ്ക്രൂഡ് ഓയിലിന്റെ വിന്‍ഡ്‌ഫോള്‍ നികുതി കുറച്ച് കേന്ദ്രംതിരുവനന്തപുരം മെട്രോയ്ക്ക് 11,000 കോടി രൂപ ചെലവ് വരുമെന്ന് വിലയിരുത്തൽ

പഞ്ചാബ് ആൽക്കലീസ് & കെമിക്കൽസിന്റെ ഓഹരികൾ സ്വന്തമാക്കി ക്വാണ്ട് എംഎഫ്

മുംബൈ: പഞ്ചാബ് ആൽക്കലീസ് ആൻഡ് കെമിക്കൽസ് ലിമിറ്റഡിന്റെ ഓഹരികൾ ഏറ്റെടുത്ത് ക്വാണ്ട് മ്യൂച്വൽ ഫണ്ട്. 2022 ഒക്‌ടോബർ 25 ന് ഓപ്പൺ മാർക്കറ്റ് ഇടപാടിലൂടെയാണ് ക്വാണ്ട് മ്യൂച്വൽ ഫണ്ട് (എംഎഫ്) കമ്പനിയുടെ ഓഹരികൾ സ്വന്തമാക്കിയത്.

ക്വാണ്ട് എംഎഫ് പഞ്ചാബ് ആൽക്കലീസ് & കെമിക്കൽസിന്റെ ഓഹരി മൂലധനത്തിന്റെ 1.9 ശതമാനം വരുന്ന 4,556,962 ഓഹരികൾ ഏറ്റെടുത്തതായും, ഓഹരിയൊന്നിന് ശരാശരി 79 രൂപ നിരക്കിലായിരുന്നു ഇടപാട് എന്നും ബി‌എസ്‌ഇയിൽ ലഭ്യമായ ബൾക്ക് ഡീൽ ഡാറ്റ കാണിക്കുന്നു. അതേസമയം ചൊവ്വാഴ്ച പഞ്ചാബ് ആൽക്കലീസിന്റെ ഓഹരികൾ 3 ശതമാനത്തിലധികം ഇടിഞ്ഞ് 79 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

കാസ്റ്റിക് സോഡ ലൈ, ഹൈഡ്രോക്ലോറിക് ആസിഡ്, ലിക്വിഡ് ക്ലോറിൻ, സോഡിയം ഹൈപ്പോക്ലോറൈറ്റ്, ഹൈഡ്രജൻ ഗ്യാസ് തുടങ്ങിയ ഉൽപ്പന്നങ്ങളുടെ നിർമ്മാണത്തിലാണ് പഞ്ചാബ് ആൽക്കലീസ് ലിമിറ്റഡ് എർപ്പെട്ടിരിക്കുന്നത്. കൂടാതെ ഉത്തരേന്ത്യയിൽ ഏറ്റവും കൂടുതൽ കാസ്റ്റിക് സോഡ ഉത്പാദിപ്പിക്കുന്ന കമ്പനിയാണ് ഇത്.

X
Top