വിമാന യാത്രാ നിരക്കുകള്‍ നിയന്ത്രിക്കാന്‍ പുതിയ സംവിധാനം ഉടന്‍ഐഡിബിഐ ബാങ്കിന്റെ വില്‍പ്പന ഒക്ടോബറില്‍ പൂര്‍ത്തിയാകുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ഇന്ത്യ-യുഎസ് വ്യാപാര ഉടമ്പടിയ്ക്ക് തടസ്സം ജിഎം വിത്തിനങ്ങളെന്ന് റിപ്പോര്‍ട്ട്ഇന്ത്യയില്‍ നിന്നും കളിപ്പാട്ടങ്ങള്‍ ഇറക്കുമതി ചെയ്യുന്നത് 153 രാജ്യങ്ങള്‍ഇന്ത്യ-യുകെ വ്യാപാര കരാര്‍ ഈ മാസം അവസാനം ഒപ്പിടും

ഇന്‍ഡിജീന്‍ ഐപിഒ മെയ്‌ ആറ്‌ മുതല്‍

ന്‍ഡിജീന്‍ ലിമിറ്റഡിന്റെ ഇനീഷ്യല്‍ പബ്ലിക്‌ ഓഫര്‍ (ഐപിഒ) മെയ്‌ ആറിന്‌ തുടങ്ങും. മെയ്‌ എട്ട്‌ വരെയാണ്‌ ഈ ഐപിഒ സബ്‌സ്‌ക്രൈബ്‌ ചെയ്യാവുന്നത്‌. 1841.76 കോടി രൂപയാണ്‌ ഐപിഒ വഴി കമ്പനി സമാഹരിക്കുന്നത്‌.

760 കോടി രൂപയുടെ പുതിയ ഓഹരികളുടെ വില്‍പ്പനയും 1081.76 കോടി രൂപയുടെ ഓഫര്‍ ഫോര്‍ സെയിലും (ഒ എഫ്‌ എസ്‌) ഉള്‍പ്പെട്ടതാണ്‌ ഐപിഒ. പ്രൊമോട്ടര്‍മാരും നിലവിലുള്ള ഓഹരിയുടമകളും ആണ്‌ ഒ എഫ്‌ എസ്‌ വഴി ഓഹരികള്‍ വില്‍ക്കുന്നത്‌.

430-452 രൂപയാണ്‌ ഇഷ്യു വില. രണ്ട്‌ രൂപ മുഖവില (ഫേസ്‌ വാല്യു)യുള്ള 33 ഓഹരികള്‍ ഉള്‍പ്പെട്ടതാണ്‌ ഒരു ലോട്ട്‌. മെയ്‌ 9ന്‌ അര്‍ഹരായവര്‍ക്കുള്ള അലോട്ട്‌മെന്റ്‌ നടത്തുകയും അല്ലാത്തവര്‍ക്കുള്ള റീഫണ്ട്‌ മെയ്‌ 10ന്‌ നല്‍കുകയും ചെയ്യും.

മെയ്‌ 13ന്‌ ഓഹരി സ്‌റ്റോക്ക്‌ എക്‌സ്‌ചേഞ്ചുകളില്‍ ലിസ്‌റ്റ്‌ ചെയ്യും. ഐപിഒയുടെ 50 ശതമാനം നിക്ഷേപക സ്ഥാപനങ്ങള്‍ക്കും 15 ശതമാനം ഉയര്‍ന്ന ആസ്‌തിയുള്ള വ്യക്തികള്‍ക്കും 35 ശതമാനം ചില്ലറ നിക്ഷേപകര്‍ക്കും സംവരണം ചെയ്‌തിരിക്കുന്നു.

പുതിയ ഓഹരികളുടെ വില്‍പ്പന വഴി സമാഹരിക്കുന്ന തുക സബ്‌സിഡറികളുടെ കടം തിരിച്ചടയ്‌ക്കുന്നതിനും മൂലധന ചെലവിനും പൊതുവായ കോര്‍പ്പറേറ്റ്‌ ആവശ്യങ്ങള്‍ക്കും വിനിയോഗിക്കും.

ലൈഫ്‌ സയന്‍സ്‌ വ്യവസായത്തിന്‌ ഡിജിറ്റല്‍ സേവനം നല്‍കുന്ന കമ്പനിയാണ്‌ ഇന്‍ഡിജീന്‍ ലിമിറ്റഡ്‌. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ ജനുവരി മുതല്‍ ഡിസംബര്‍ വരെയുള്ള ഒന്‍പത്‌ മാസ കാലയളവില്‍ 241.90 കോടി രൂപയാണ്‌ കമ്പനിയുടെ ലാഭം.

1916.61 കോടി രൂപ വരുമാനവും കൈവരിച്ചു.

X
Top