ഉല്‍പ്പാദന മേഖല ഏഴ് മാസത്തെ ഉയരത്തില്‍ ◆ യുപിഐ ഫീസ് നികുതിയോ സെസ്സോ അല്ലെന്ന് മന്ത്രി നിർമല സീതാരാമൻ; ഉപഭോക്താക്കൾ ഭാരം ഏറ്റെടുക്കേണ്ടതില്ല ◆ ഇന്ത്യയുടെ സ്വർണ വാങ്ങലിൽ 58% ഇടിവ് ◆ എൽപിജി സബ്സിഡിക്ക് ഇനി ആധാർ ബയോമെട്രിക് പരിശോധന ◆ ഇന്ത്യയ്ക്ക് 6.8 ശതമാനം വളര്‍ച്ചയുണ്ടാകുമെന്ന് ലോക സാമ്പത്തികഫോറം ◆

യുഎസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഓഹരി തിരികെ വാങ്ങല്‍ പദ്ധതിയുമായി ആപ്പിള്‍

പാദഫല പ്രഖ്യാപനത്തോടൊപ്പം യു.എസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഓഹരി തിരികെ വാങ്ങല് പദ്ധതിയുമായി ആപ്പിള്. ലാഭവീതം നാല് ശതമാനം കൂട്ടിയതോടൊപ്പം ഒമ്പത് ലക്ഷം കോടി രൂപയുടെ (110 ബില്യണ് ഡോളര്) ഓഹരികള് തിരികെ വാങ്ങുന്ന പദ്ധതിയാണ് കമ്പനി പ്രഖ്യാപിച്ചത്.

ത്രൈമാസ വരുമാനത്തില് ഇടിവുണ്ടായെങ്കിലും അത് പ്രതീക്ഷിച്ചതിലും കുറവായിരുന്നുവെന്നാണ് വിലയിരുത്തല്. കടുത്ത മത്സരവും വിവിധ രാജ്യങ്ങളില് നിന്നുള്ള നിയന്ത്രണങ്ങളും നേരിടേണ്ടിവന്നിട്ടും സ്മാര്ട്ട്ഫോണ് വിപണിയില് കമ്പനി മുന്നേറ്റം നടത്തുമെന്നാണ് വിലയിരുത്തല്.

ഇതേതുടര്ന്ന് ഓഹരി വിലയില് ആറ് ശതമാനത്തിലേറെ കുതിപ്പുണ്ടായി. വിപണിമൂല്യമാകട്ടെ 160 ബില്യണ് ഡോളറിലേറെ കൂടുകയും ചെയ്തു. കമ്പനിയുടെ വരുമാനം നാല് ശതമാനം താഴ്ന്ന് 90.8 ബില്യണ് ഡോളറായി.

കമ്പനിയുടെ വരുമാനം നാല് ശതമാനം ഇടിഞ്ഞ് 90.01 ബില്യണ് ഡോളറിലെത്തുമെന്നായിരുന്നു വിശകലന സ്ഥാപനമായ എല്എസ്ഇജിയുടെ വിലയിരുത്തൽ.

ഐഫോണ് ഡിമാന്റിലെ കുറവും ചൈനയില് നിന്നുള്ള കടുത്ത മത്സരവും മൂലം ആപ്പിളിന്റെ ഓഹരി വില ഈ വര്ഷം 10 ശതമാനം ഇടിവ് നേരിട്ടിരുന്നു.

X
Top