റെയില്‍വേയില്‍ 20,800 കോടിയുടെ പദ്ധതികള്‍ക്ക് അനുമതിപെട്രോളിന് അഞ്ച് രൂപയും ഡീസലിന് 23 രൂപയും രൂപയും നഷ്ടമെന്ന് എണ്ണക്കമ്പനികൾമോദി-ഷി കൂടിക്കാഴ്ചക്ക് കളമൊരുങ്ങുന്നു; ഇന്ത്യ-ചൈന ബന്ധം നിര്‍ണായക വഴിത്തിരിവിലേക്ക്എസ്‌ഐപി നിക്ഷേപത്തില്‍ റെക്കോഡ്‌രാജ്യത്ത് ഭക്ഷ്യസുരക്ഷാ പരിശോധന കർശനമാക്കുന്നു

പാദഫലങ്ങള്‍ സമ്മിശ്രം, നിഫ്റ്റി 17600-17800 ല്‍ തുടരും

മുംബൈ: നാലാംപാദ ഫലങ്ങള്‍ സമ്മിശ്രമാണെന്ന് ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ചീഫ് ഇന്‍വെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റ് വി കെ വിജയകുമാര്‍ വിലയിരുത്തി. ഐടി നിരാശ പ്രദാനം ചെയ്യുമ്പോള്‍ ബാങ്കുകള്‍ ശക്തി വിളിച്ചോതുന്നു.ഇന്‍ഫോസിസ് കനത്ത നിരാശ സമ്മാനിച്ചെങ്കിലും എച്ച്‌സിഎല്‍ കരുത്തുകാട്ടിയിട്ടുണ്ട്.

ചില മിഡ്ക്യാപ്പുകളും പ്രതീക്ഷകളെ മറികടക്കുന്നവയാണ്. എന്നാല്‍ ദുര്‍ബല ആഗോള സൂചനകള്‍ സുസ്ഥിര നേട്ടത്തെ നിഷേധിക്കുകയാണ്. ഈ സാഹചര്യത്തില്‍ റിലയന്‍സിന്റെയും ഐസിഐസിഐ ബാങ്കിന്റെയും ഫലങ്ങള്‍ക്കാണ് വിപണി കാതോര്‍ക്കുന്നത്.

എണ്ണ, രാസവസ്തു,റീട്ടെയില്‍ വിഭാഗങ്ങളില്‍ നല്ല സംഖ്യപ്രതീക്ഷിക്കുന്നുണ്ടെങ്കിലും മൊത്തം ആര്‍ഐഎല്‍ ലാഭം പരിധി വിട്ട് ഉയര്‍ന്നേക്കില്ല. അതേസമയം ഐസിഐസിഐ ബാങ്ക് പ്രതീക്ഷകളെ മറികടക്കും. ബാങ്ക് നിഫ്റ്റി കരുത്തുകാട്ടുന്നതോടെ നിഫ്റ്റി് 17,600-17,800 ലെവലില്‍ തുടരുമെന്നും വിജയകുമാര്‍ പറഞ്ഞു.

X
Top