പശ്ചിമേഷ്യയിലെ സംഘർഷം: ഇന്ത്യൻ തുറമുഖം വിടാതെ 60,000 ടൺ ബസുമതി അരിപ്രകൃതിവാതക ലഭ്യത തടസ്സപ്പെട്ടതോടെ വളം ഉത്പാദനം പ്രതിസന്ധിയിലേക്ക്പെട്രോൾ-ഡീസൽ വില കൂടില്ലെന്ന് കേന്ദ്രസർക്കാർഇന്ത്യ- യുഎസ് വ്യാപാര കരാർ വീണ്ടും ട്രാക്കിലേക്ക്എൽപിജി സിലിണ്ടറുകളുടെ റീഫിൽ ബുക്കിംഗിൽ നിയന്ത്രണം; ലോക്ക് ഇൻ പീരീഡുമായി എച്ച്പിയും ഐഒസിയും

കമ്പനികളിലെ പ്രൊമോട്ടര്‍മാരുടെ ഓഹരി ഉടമസ്ഥത കുറയുന്നു

മുംബൈ: നിഫ്‌റ്റി 500 സൂചികയില്‍ ഉള്‍പ്പെട്ട കമ്പനികളുടെ പ്രൊമോട്ടര്‍മാരുടെ ഓഹരി ഉടമസ്ഥത എക്കാലത്തെയും താഴ്‌ന്ന നിലവാരത്തിലെത്തി.

ജനുവരി-മാര്‍ച്ച്‌ ത്രൈമാസത്തില്‍ പ്രൊമോട്ടര്‍മാരുടെ ഓഹരി ഉടമസ്ഥത 49.5 ശതമാനമായാണ്‌ കുറഞ്ഞത്‌. ഉയര്‍ന്ന വില ലഭ്യമായതും നിക്ഷേപകര്‍ ഓഹരികള്‍ വാങ്ങാന്‍ തയാറായതും പ്രൊമോട്ടര്‍മാരുടെ ഭാഗികമായ ഓഹരി വില്‍പ്പനയ്‌ക്ക്‌ കാരണമായിട്ടുണ്ട്‌.

എന്‍ബിഎഫ്‌സി, ടെലികോം, ഇലക്‌ട്രോണിക്‌ ഉല്‍പ്പാദനം, പൊതുമേഖലാ ബാങ്കുകള്‍ എന്നീ മേഖലകളിലെ കമ്പനികളിലാണ്‌ ജനുവരി-മാര്‍ച്ച്‌ ത്രൈമാസത്തില്‍ പ്രൊമോട്ടര്‍മാരുടെ ഓഹരി ഉടമസ്ഥത ഏറ്റവും കുറഞ്ഞ നിലയിലെത്തിയത്‌.

ഒക്‌ടോബര്‍-ഡിസംബര്‍ ത്രൈമാസത്തില്‍ പ്രൊമോട്ടര്‍മാരുടെ ഓഹരി ഉടമസ്ഥത 49.5 ശതമാനവും മുന്‍വര്‍ഷം ജനുവരി-മാര്‍ച്ച്‌ ത്രൈമാസത്തില്‍ 50.9 ശതമാനവുമായിരുന്നു.

പ്രാഥമിക വിപണിയിലെ ഇടപാടുകള്‍ ഗണ്യമായ തോതില്‍ നടന്നത്‌ പ്രൊമോട്ടര്‍മാരുടെ ഓഹരി വില്‍പ്പന കൂടാന്‍ കാരണമായി. ക്യുഐപി (ക്വാളിഫൈഡ്‌ ഇന്‍സ്റ്റിറ്റിയൂഷണല്‍ പ്ലേസ്‌മെന്റ്‌) വഴിയും മറ്റും മാര്‍ഗങ്ങളിലൂടെയും ഓഹരി വില്‍പ്പന വന്‍തോതില്‍ നടന്നു.

കഴിഞ്ഞ രണ്ട്‌ ദശകങ്ങളിലായി ഇന്ത്യന്‍ കമ്പനികളിലെ പ്രൊമോട്ടര്‍മാരുടെ ഓഹരി ഉടമസ്ഥത ഏറ്റവും ഉയര്‍ന്ന നിലയിലാണ്‌.

ഏറ്റവും വലിയ 500 കമ്പനികളിലെ പ്രൊമോട്ടര്‍മാരുടെ ഓഹരി ഉടമസ്ഥത നീണ്ട കാലമായി 50 ശതമാനത്തിന്‌ മുകളിലായിരുന്നു. 2023 ജുലായ്‌-സെപ്‌റ്റംബര്‍ ത്രൈമാസത്തിലാണ്‌ ഇത്‌ 50 ശതമാനത്തിന്‌ താഴേക്ക്‌ വന്നത്‌.

X
Top