സ്വർണ ഇറക്കുമതി തീരുവ കുറച്ചേക്കും; 15 ശതമാനത്തിൽ നിന്ന് 6 ശതമാനമാക്കാൻ കേന്ദ്രം ആലോചിക്കുന്നുജിഎസ്ടി പരിഷ്‌കാരം: വിലക്കുറവിന്റെ നേട്ടം ലഭിച്ചില്ലെന്ന പരാതി അന്വേഷിക്കാൻ കൗൺസിൽവില്പനയിൽ ഇടിവ്: ഉപഭോക്താക്കളെ ആകർഷിക്കാൻ മൊബൈൽ ഫോണിന്റെ ജിഎസ്ടി കുറച്ചേക്കുംബാറ്ററി ഭാഗങ്ങളുടെ ഉത്പാദനം: 13,000 കോടിയുടെ ഇൻസന്റീവുമായി കേന്ദ്രസർക്കാർഓണക്കാലത്ത് മികച്ച വിൽപ്പനയുമായി മില്‍മ

ബാറ്ററി ഭാഗങ്ങളുടെ ഉത്പാദനം: 13,000 കോടിയുടെ ഇൻസന്റീവുമായി കേന്ദ്രസർക്കാർ

ന്യൂഡല്‍ഹി: ഇന്ത്യയിലെ അഡ്വാന്‍സ്ഡ് ബാറ്ററി സെല്‍ ഘടക നിര്‍മാതാക്കള്‍ക്കായി ഏകദേശം 13,000 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ഒരു പുതിയ ഇന്‍സന്‍റീവ് പ്രോഗ്രാം നടപ്പിലാക്കാന്‍ രാജ്യം ഒരുങ്ങുന്നു. ചൈനീസ് നിര്‍മാതാക്കളുമായുള്ള ഉത്പാദനച്ചെലവിലെ വലിയ വിടവ് കുറയ്ക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണിതെന്ന് ഇതുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നു.

വൈദ്യുത വാഹനങ്ങളിലും ഊര്‍ജ സംഭരണ സംവിധാനങ്ങളിലും ഉപയോഗിക്കുന്ന ബാറ്ററി സെല്ലുകള്‍ നിര്‍മിക്കുന്നതിനായി ഇന്ത്യ നിലവില്‍ സബ്സിഡികള്‍ നല്‍കുന്നുണ്ട്. എന്നാല്‍, രാജ്യത്തെആദ്യഘട്ട ബാറ്ററി നിര്‍മാതാക്കള്‍ വിതരണ ശൃംഖലയല്‍ വിവിധ തടസങ്ങള്‍ നേരിടുന്നുണ്ട്. അതുകൊണ്ടാണ് സെല്ലുകളില്‍ ഉപയോഗിക്കുന്ന ഘടകങ്ങളുടെ ഉത്പാദനം പ്രോത്സാഹിപ്പിക്കാന്‍ ഇപ്പോള്‍ ശ്രമിക്കുന്നത്.

വിവിധ മന്ത്രാലയങ്ങളുമായുള്ള കൂടിയാലോചനകള്‍ക്ക് ശേഷം ഈ നിര്‍ദേശം കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന് കീഴിലുള്ള എക്‌സ്‌പെന്‍ഡിചര്‍ ഫിനാന്‍സ് കമ്മിറ്റിയുടെ മുന്‍പാകെ സമര്‍പ്പിക്കും.

പ്രാദേശികമായി ബാറ്ററി വിതരണ ശൃംഖല ശക്തമാക്കുന്നതിലൂടെ രാജ്യത്തിന്‍റെ ഊര്‍ജ സുരക്ഷ മെച്ചപ്പെടുത്തുകയാണ് ഈ സാമ്പത്തിക സഹായ പദ്ധതിയുടെ ലക്ഷ്യം. ഇതിനെ ഒരു തന്ത്രപ്രധാന മുന്‍ഗണനയായാണ് സര്‍ക്കാര്‍ കാണുന്നത്.

ആഗോളതലത്തില്‍ ബാറ്ററി ഉത്പാദനത്തില്‍ മുന്നില്‍ നില്‍ക്കുന്ന ചൈനയില്‍ നിന്നുള്ള വിലകുറഞ്ഞ ബാറ്ററികളോട് മത്സരിക്കാന്‍ ആഭ്യന്തര വ്യവസായ മേഖല നിലവില്‍ പ്രയാസം നേരിടുന്നുണ്ട്.

ഇന്‍സന്‍റീവ് അഞ്ചു ഘടകങ്ങള്‍ക്ക്
ആനോഡ്, കാഥോഡ് ആക്ടീവ് സാമഗ്രികള്‍, ഇലക്‌ട്രോലൈറ്റുകള്‍, സെപ്പറേറ്റര്‍ ഫിലിം, കോപ്പര്‍ ഫോയില്‍ എന്നീ അഞ്ച് പ്രധാന ബാറ്ററി ഘടകങ്ങള്‍ക്കാണ് നിര്‍ദിഷ്ട പ്രോത്സാഹന ആനുകൂല്യങ്ങള്‍ ലഭിക്കുക.

ഇന്ത്യയിലെ ഭൂരിഭാഗം ബാറ്ററി നിര്‍മാതാക്കളും നിലവില്‍ ഈ ഘടകങ്ങള്‍ ചൈനീസ് വിതരണക്കാരില്‍ നിന്നാണ് വാങ്ങുന്നത്. ഇത് സാമ്പത്തികമായും ഭൗമരാഷ്‌ട്രീയപരവുമായ എതിരാളിയെ അമിതമായി ആശ്രയിക്കുന്ന സാഹചര്യമുണ്ടാക്കുകയാണ് ചെയ്യുന്നത്.ഈ വിഷയത്തില്‍ ഇന്ത്യയുടെ ഘന വ്യവസായ മന്ത്രാലയം പ്രതികരിച്ചിട്ടില്ല.

വൈകുന്ന നാഴികക്കല്ലുകള്‍
ഗിഗാ സ്‌കെയില്‍ സെല്‍ നിര്‍മാണ കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്ന കമ്പനികള്‍ സ്ഥാപിക്കുന്ന കമ്പനികള്‍ക്ക് ആനുകൂല്യം നല്‍കുന്ന നിലവിലുള്ള 50 ഗിഗാവാട്ട്-അവര്‍ (GWh) അഡ്വാന്‍സ്ഡ് ബാറ്ററി ഇന്‍സന്‍റീവ് പ്രോഗ്രാമിന്‍റെ തുടര്‍ച്ചയായാണ് പുതിയ പദ്ധതി.

ഘന മന്ത്രാലയത്തിന്‍റെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ മാര്‍ച്ച് വരെ, മുകേഷ് അംബാനിയുടെ പുനരുപയോഗ ഊര്‍ജ വിഭാഗം, ഒല ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡ് എന്നിവരുള്‍പ്പെടെയുള്ള അപേക്ഷകര്‍ക്കായി 40 GWh ശേഷി മാത്രമാണ് അനുവദിച്ചത്.

എന്നാല്‍, സാങ്കേതികവിദ്യയുടെ അഭാവം, വിദഗ്ധ തൊഴിലാളികളുടെ കുറവ്, ഇറക്കുമതി ചെയ്യേണ്ട നിര്‍ണായക ഉപകരണങ്ങളുടെ തടസം അല്ലെങ്കില്‍ ഘടകങ്ങളുടെ ലഭ്യതയില്ലായ്മ എന്നിവ കാരണം പദ്ധതിയില്‍ സബ്സിഡി ലഭിച്ചവര്‍ക്ക് ഉത്പാദന നാഴികക്കല്ലുകള്‍ കൈവരിക്കുന്നതില്‍ താമസം നേരിട്ടതായി ഫെബ്രുവരി 10-ലെ പ്രസ്താവനയില്‍ മന്ത്രാലയം വ്യക്തമാക്കി.

ഒല ഇലക്ട്രിക് അടുത്തിടെയാണ് പരിമിതമായ തോതില്‍ സെല്‍ നിര്‍മാണം ആരംഭിച്ചത്. ഇത് ഏകദേശം ഏകദേശം 6 GWh ശേഷിയിലേക്ക് ഉയര്‍ത്താമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

ടാറ്റ ഗ്രൂപ്പ്, ബാറ്ററി നിര്‍മാണ രംഗത്തെ പരിചയസമ്പന്നരായ എക്‌സൈഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്, അമര രാജ എനര്‍ജി & മൊബിലിറ്റി ലിമിറ്റഡ് തുടങ്ങിയ കമ്പനികള്‍ ഭാവിയിലെ ആവശ്യകത മുന്‍നിര്‍ത്തി സെല്‍ നിര്‍മാണ കേന്ദ്രങ്ങള്‍ സ്ഥാപിക്കുകയോ പ്രവര്‍ത്തിപ്പിക്കുകയോ ചെയ്യുന്നുണ്ട്, എങ്കിലും ഇവര്‍ സര്‍ക്കാര്‍ സഹായ പദ്ധതിക്ക് പുറത്താണ് പ്രവര്‍ത്തിക്കുന്നത്.

X
Top