ഉള്ളി, ബസ്മതി കയറ്റുമതി വിലപരിധി കേന്ദ്രസര്‍ക്കാര്‍ അവസാനിപ്പിക്കുന്നുസസ്യഎണ്ണകളുടെ ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചുഇന്ത്യയുടെ വിദേശനാണ്യ ശേഖരം പുത്തൻ ഉയരത്തിൽ; സ്വർണ ശേഖരവും കുതിക്കുന്നുഇന്ത്യയുടെ ആകെ എണ്ണ ഇറക്കുമതിയിൽ 42% റഷ്യയിൽ നിന്ന്ചെങ്ങന്നൂര്‍-പമ്പ അതിവേഗ റെയില്‍ പാതയ്ക്ക് റെയില്‍വേ ബോര്‍ഡിന്റെ അന്തിമ അനുമതി

ഇന്ത്യയിലെ സ്വകാര്യ കമ്പനികളും ഇനി ബഹിരാകാശ വിക്ഷേപണങ്ങൾ നടത്തും

ബെംഗളൂരു: ഐഎസ്ആർഒയുടെ സ്മോൾ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളിന്റെ (എസ്എസ്എൽവി) മൂന്നാമത്തെ പരീക്ഷണ വിക്ഷേപണം വിജയകരമായതോടെ ഭാവി ബഹിരാകാശ സ്വപ്നങ്ങളിൽ നാഴികക്കല്ലാകുന്ന നേട്ടം സ്വന്തമാക്കി ഇന്ത്യ.

ആഗോളതലത്തിൽ ബഹിരാകാശ രംഗത്തുണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങൾ സമയബന്ധിതമായി തങ്ങളിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി വാണിജ്യാടിസ്ഥാനത്തിലുള്ള ബഹിരാകാശ വിക്ഷേപണ സാധ്യതകൾ തിരിച്ചറിഞ്ഞാണ് ഇന്ത്യ എസ്എസ്എൽവി ഒരുക്കിയത്.

എസ്എസ്എൽവി റോക്കറ്റിൽ ഐഎസ്ആർഒ നടത്തുന്ന ഏറ്റവും ഒടുവിലത്തെ വിക്ഷേപണമാണ് ഇത്. റോക്കറ്റ് സ്വകാര്യ കമ്പനികൾക്ക് കൈമാറും. എസ്എസ്എൽവി റോക്കറ്റുകൾ ഐഎസ്ആർഒ വികസിപ്പിച്ചത് സ്വകാര്യ കമ്പനികൾക്ക് വേണ്ടിയാണ്.

ഇതിനായി രൂപം നൽകിയ ഇന്ത്യൻ നാഷണൽ സ്പേസ് പ്രൊമോഷൻ ആന്റ് ഓതറൈസേഷൻ (ഇൻ സ്പേസ്) എന്ന സ്വയംഭരണ ഏജൻസി ആയിരിക്കും എസ്എസ്എൽവി വിക്ഷേപണങ്ങളുടെ മേൽനോട്ടം വഹിക്കുക.

ഇന്ത്യയിൽ സ്വകാര്യ ബഹിരാകാശ കമ്പനികളെ പ്രോത്സാഹിപ്പിക്കുകയാണ് ഇന്ത്യ. സ്കൈ റൂട്ട് എയറോസ്പേസ്, ധ്രുവ സ്പേസ്, അഗ്നികുൽ കോസ്മോസ്, പിക്സൽ തുടങ്ങി വിവിധ കമ്പനികൾ ഇതിനകം ഇന്ത്യയിൽ തുടക്കമിട്ടുകഴിഞ്ഞു.

യുഎസിലെ സ്പേസ് എക്സ്, വിർജിൻ ഗാലക്ടിക്, ബ്ലൂ ഒറിജിൻ, ബോയിങ്, യുണൈറ്റഡ് ലോഞ്ച് അലയൻസ്, ലോഖീദ് മാർട്ടിൻ, റോക്കറ്റ് ലാബ് തുടങ്ങിയ സ്വകാര്യ ബഹിരാകാശ കമ്പനികളെ പോലെ ഇന്ത്യയിലും ബഹിരാകാശ രംഗത്ത് സ്വകാര്യ പങ്കാളിത്തം ഉറപ്പാക്കാൻ ഈ നീക്കങ്ങളിലൂടെ സാധിക്കും.

500 കിലോഗ്രാം ഭാരമുള്ള പേലോഡുകൾ ഭ്രമണപഥത്തിൽ എത്തിക്കാൻ എസ്എസ്എൽവിക്ക് സാധിക്കും. രണ്ട് മീറ്റർ വ്യാസവും 34 മീറ്റർ നീളവുമുള്ള റോക്കറ്റ് ആണിത്. ഖര ഇന്ധനം ഉപയോഗിച്ച് പ്രവർത്തിക്കുന്ന മൂന്ന് ഘട്ടങ്ങളും ദ്രവ ഇന്ധനം ഉപയോഗിക്കുന്ന ലിക്വിഡ് പ്രൊപ്പൽഷൻ അധിഷ്ഠിത വെലോസിറ്റി ട്രിമ്മിങ് മോഡ്യൂൾ എന്ന അന്തിമ ഘട്ടവുമാണ് ഇതിനുള്ളത്.

വളരെ കുറഞ്ഞ ചിലവിൽ വിക്ഷേപണങ്ങൾ നടത്താനാകുന്ന ഈ വിക്ഷേപണ വാഹനം പൂർണമായും സ്വകാര്യ കമ്പനികളുടെ വിക്ഷേപണങ്ങൾക്കായി ഐഎസ്ആർഒ വിട്ടുകൊടുക്കും.

കുലശേഖര പട്ടണത്ത് എസ്എസ്എൽവി വിക്ഷേപണങ്ങൾക്ക് വേണ്ടി പ്രത്യേകം ബഹിരാകാശ വിക്ഷേപണ കേന്ദ്രവും ഐഎസ്ആർഓ നിർമിക്കുന്നുണ്ട്.

സ്വകാര്യ കമ്പനികളുടെ വിക്ഷേപണ ദൗത്യങ്ങൾക്ക് വേണ്ടിയാണ് കുലശേഖര പട്ടണത്തെ കേന്ദ്രം നിർമിക്കുന്നതെന്ന് ഇന്ത്യൻ നാഷണൽ സ്പേസ് പ്രൊമോഷൻ ആന്റ് ഓതറൈസേഷൻ (ഇൻ സ്പേസ്) ചെയർമാൻ പവൻ ഗോയങ്ക നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.

നിലവിൽ ശ്രീഹരിക്കോട്ടയിലാണ് എസ്എസ്എൽവി വിക്ഷേപണം നടക്കുന്നത്. പൂർണമായും ഉപയോഗത്തിൽ വരുന്നതോടെ ഇന്ത്യൻ സ്വകാര്യ ബഹിരാകാശ കമ്പനികളുടെ വിക്ഷേപണങ്ങൾ എസ്എസ്എൽവി റോക്കറ്റിലാവും.

ബഹിരാകാശ വിക്ഷേപണങ്ങൾക്ക് ആവശ്യമായി വരുന്ന ഭീമമായ ചെലവ് വലിയൊരളവിൽ കുറയ്ക്കാൻ രണ്ടാമത്തെ ബഹിരാകാശ കേന്ദ്രത്തിലൂടെ സാധിക്കുമെന്നാണ് ഇസ്രോ കണക്കാക്കുന്നത്.

ഇന്ത്യയിലെ ഈ സാധ്യതകൾ വിദേശ രാജ്യങ്ങൾക്കും പ്രയോജനപ്പെടുത്താനാവും.

എസ്എസ്എൽവി റോക്കറ്റിന്റെ ഉപയോഗവും, കുലശേഖരപട്ടണത്ത് നിന്നുള്ള വിക്ഷേപണങ്ങളും ഐഎസ്ആർഒയ്ക്ക് കൂടുതൽ വരുമാനും നൽകുമെന്നും പ്രതീക്ഷിക്കുന്നു.

X
Top