എൽപിജി വിതരണം സുഖമമാക്കാൻ ഗെയിലിന്റെ വമ്പൻ പദ്ധതി; ആറ് സംസ്ഥാനങ്ങളിലായി 1800 കിലോമീറ്റർ പുതിയ പൈപ്പ്ലൈൻ, ഏഴായിരം കോടി നിക്ഷേപംപുതുക്കിയ ചട്ടക്കൂടിന് കീഴില്‍ 4,895.65 കോടി രൂപയുടെ 29 എഫ്ഡിഐ നിക്ഷേപങ്ങള്‍വിദേശ നാണയ ശേഖരത്തിൽ കുതിപ്പ്ഇന്ത്യയെ ആഗോള മൊബൈൽ നിർമ്മാണ ഹബ്ബാക്കാൻ 62,500 കോടിയുടെ മെഗാ പദ്ധതിയുമായി കേന്ദ്ര സർക്കാർഇന്ത്യ ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ നിന്നുള്ള ക്രൂഡ് ഇറക്കുമതി വർധിപ്പിക്കുന്നതായി കണക്കുകൾ

നിത്യോപയോഗ സാധന വില ഉയരുന്നു

പാലക്കാട്: സംസ്ഥാനത്ത് അരി ഉൾപ്പെടെയുള്ള നിത്യോപയോഗ സാധനങ്ങളുടെ വില വർധിക്കുന്നതായി ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് തന്നെ പുറത്ത് വിട്ട കണക്ക് വ്യക്തമാക്കുന്നു.

കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ വില വർധിച്ചതായാണ് ഇതിൽ രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം മുളക്, ഡാൽഡ എന്നിവയുടെ വില കുറഞ്ഞു.

മട്ട അരി ജൂണിൽ കിലോയ്ക്ക് 49.25 രൂപയായിരുന്നത് ഡിസംബറിൽ 51.43 ആയി വർധിച്ചു. നാടൻ, റോസ് എന്നിവ യഥാക്രമം 47.29, 50.22 ആയിരുന്നത് 49.43, 51.44 എന്നിങ്ങനെ കൂടി.

ആന്ധ്ര വെള്ള അരി കിലോക്ക് ആറ് മാസത്തിനുള്ളിൽ മൂന്ന് രൂപയാണ് വർധിച്ചത്. 42.46 ൽ നിന്ന് 45.74 ആയും, പാലക്കാട് ജയ 43.50 ൽ നിന്ന് 44.50 ആയും ഉയർന്നു.

അവശ്യസാധനങ്ങൾ കുറഞ്ഞ വിലയിൽ ലഭ്യമാക്കാനുള്ള സപ്ലൈകോ വിൽപനശാലകളിൽ പല സാധനങ്ങളും കിട്ടാനില്ല. 13 ഇനം സബ്സിഡി സാധനങ്ങൾ ലഭിക്കുന്നത് വല്ലപ്പോഴും മാത്രമാണ്. ഇതിനാൽ ജനം പൊതുവിപണിയെ ആശ്രയിക്കേണ്ട അവസ്ഥയാണ്.

X
Top