ജൂണിലെ ജിഎസ്ടി വരുമാനത്തിൽ 13.9% വളർച്ച; മുഖ്യകാരണം ഇറക്കുമതി വരുമാനത്തിലെ വൻ വർദ്ധനവ്അന്താരാഷ്ട്ര വിപണികളിൽ ഡിമാൻഡ് കുറയുന്നു; ജൂണിലെ മാനുഫാക്ചറിംഗ് പിഎംഐ മൂന്ന് മാസത്തെ താഴ്ന്ന നിരക്കിൽസ്വർണവിലയിൽ വീണ്ടും ഇടിവ്; ഒരു ലക്ഷം രൂപയിലേക്ക് അടുക്കുന്നുക്രൂഡോയിൽ വില ഇടിഞ്ഞു; പെട്രോൾ-ഡീസൽ വില കുറച്ച് നയാര2028ൽ ഇന്ത്യൻ ബാങ്കുകളുടെ കിട്ടാക്കടം 1.9 ശതമാനമായി ഉയർന്നേക്കുമെന്ന് ആർബിഐ 

ലഘു സമ്പാദ്യ പദ്ധതികളുടെ പലിശ ഉയര്‍ത്തിയേക്കും

മുംബൈ: സര്ക്കാര് കടപ്പത്രങ്ങളുടെ ആദായം തുടര്ച്ചയായ മാസങ്ങളില് ഉയര്ന്നു നില്ക്കുന്നതിനാല് പിപിഎഫ് ഉള്പ്പടെയുള്ള ലഘുസമ്പാദ്യ പദ്ധതികളുടെ പലിശ വൈകാതെ ഉയര്ത്തിയേക്കും.

മൂന്നുമാസം കൂടുമ്പോള് പലിശ നിരക്ക് പരിഷ്കരിക്കുന്നതിനാല് ഈ മാസം അവസാനത്തോടെ ഇക്കാര്യത്തില് തീരുമാനമെടുത്തേക്കുമെന്നാണ് സൂചന. പിപിഎഫിന്റെ പലിശ നിരക്ക് നിലവില് 7.1ശതമാനമാണ്. സര്ക്കാര് കടപ്പത്രങ്ങളുടേതാകട്ടെ 7.3 ശതമാനം പിന്നിട്ടുകഴിഞ്ഞു.

കോവിഡിനെ തുടര്ന്ന് എക്കാലത്തെയും താഴ്ന്ന നിലവാരത്തില് പലിശ നിരക്ക് എത്തിയതിനുശേഷം 27 മാസമായി ലഘു സമ്പാദ്യ പദ്ധതികളുടെ പലിശ വര്ധിപ്പിച്ചിട്ടില്ല. 2020 ഏപ്രില്-ജൂണ് പാദത്തിലാണ് നിരക്ക് അവസാനമായി പുതുക്കിയത്.

വര്ഷത്തിലൊരിക്കല് നിശ്ചയിച്ചിരുന്ന പലിശനിരക്ക് മൂന്നു മാസത്തിലൊരിക്കലാക്കിയതിനുശേഷം, സര്ക്കാര് ബോണ്ടുകളുടെ ആദായത്തിന് ആനുപാതികമായാണ് പരിഷ്കരിക്കുന്നത്.

പണപ്പെരുപ്പം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് റിസര്വ് ബാങ്ക് ഉള്പ്പടെയുള്ള കേന്ദ്ര ബാങ്കുകള് നിരക്ക് കൂട്ടുന്നത്. താല്ക്കാലിക പ്രതിഭാസമാണെങ്കില് നിരക്ക് വര്ധന നിക്ഷേപ പലിശയില് പ്രതിഫലിക്കാറില്ല.

തുടര്ച്ചയായ മാസങ്ങളില് പണപ്പെരുപ്പം വര്ധിക്കുന്ന സാഹചര്യത്തില് നിരക്ക് വര്ധനയുടെ നേട്ടം നിക്ഷേപകര്ക്ക് കൈമാറാതിരിക്കാനാവില്ല. വിലക്കയറ്റം കൂടുകയും പലിശ നിരക്ക് ഉയര്ത്താതിരിക്കുകയും ചെയ്താല് ജനങ്ങളുടെ ഉപഭോഗശേഷിയെ അത് കാര്യമായി ബാധിക്കും.

പിപിഎഫിനെകൂടാതെ നാഷണല് സേവിങ്സ് സര്ട്ടിഫിക്കറ്റ്(എന്.എസ്.സി), കെ.വി.പി, ടൈം ഡെപ്പോസിറ്റുകള്, സീനിയര് സിറ്റിസണ് സേവിങ്സ് സ്കീം, സുകന്യ സമൃദ്ധി യോജന എന്നിവയും ലഘു സമ്പാദ്യ പദ്ധതികളില് ഉള്പ്പെടുന്നു.

X
Top