2047 ഓടെ എട്ട് സംസ്ഥാനങ്ങൾ ഒരു ട്രില്യൺ ഡോളർ ജിഡിപിലേക്ക് ഉയരുമെന്ന് ഇന്ത്യാ റേറ്റിങ്സ്വ്യോമയാന മേഖലയിൽ പ്രതിസന്ധി: വിമാന യാത്രാ നിരക്കുകൾ കുതിക്കുന്നുസ്വർണവില ചരിത്രത്തിലാദ്യമായി 53,000 കടന്നുകേരളത്തിന്റെ കടമെടുപ്പ് പരിധിയിൽ 7000 കോടി കേന്ദ്രം കുറച്ചുഇന്ത്യയിലെ കുടുംബങ്ങൾ കടക്കെണിയിലെന്ന് പഠന റിപ്പോർട്ട്

വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ തെർമൽ യൂണിറ്റുകൾ സ്ഥാപിക്കാൻ കേന്ദ്രം

ദില്ലി: രാജ്യത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ തെർമൽ യൂണിറ്റുകൾ സ്ഥാപിക്കാൻ ഒരുങ്ങി കേന്ദ്ര ഊർജ മന്ത്രാലയം. കൽക്കരി (coal) ലഭ്യത കുറവ് വൈദ്യുതി പ്രതിസന്ധിയിലേക്കാണ് രാജ്യത്തെ നയിക്കുന്നത്. ഈ അവസരത്തിലാണ് കേന്ദ്ര ഊർജ മന്ത്രാലയം 81 തെർമൽ യൂണിറ്റുകളുടെ പദ്ധതി രൂപീകരിക്കുന്നത്. 2026 ഓടെ കൽക്കരിക്ക് പകരം പുനരുപയോഗിക്കാവുന്ന രീതിയിൽ ഇവ മാറ്റാനാണ് ലക്ഷ്യം.
ഇതിൽ സർക്കാർ ഉടമസ്ഥതയിലുള്ള നാഷണൽ തെർമൽ പവർ കോർപ്പറേഷൻ ലിമിറ്റഡിന്റെ ജനറേഷൻ യൂണിറ്റുകളും ടാറ്റ പവർ, അദാനി പവർ, സി ഇ എസ് സി, ഹിന്ദുസ്ഥാൻ പവർ എന്നിവയുടെ സ്വകാര്യ ഉടമസ്ഥതയിലുള്ള യൂണിറ്റുകളും ഉൾപ്പെടുന്നു.
2030-ഓടെ 500 ജിഗാവാട്ട് പുനരുപയോഗ ഊർജ ശേഷി വർദ്ധിപ്പിക്കാനും 2070-ഓടെ കാർബൺ പുറന്തള്ളൽ കുറച്ച് കാർബൺ സീറോ സമ്പദ്‌വ്യവസ്ഥയാക്കാനും തെർമൽ യൂണിറ്റുകള് ആരംഭിക്കുന്നതിലൂടെ കേന്ദ്രം ലക്ഷ്യം വെയ്ക്കുന്നു.
ഇന്ത്യ വീണ്ടും ഊർജ്ജ പ്രതിസന്ധി നേരിടുമെന്ന റിപ്പോർട്ട് പുറത്തു വന്നതിന് പിന്നാലെയാണ് തെർമൽ യൂണിറ്റുകളുടെ സാധ്യത വീണ്ടും ചർച്ചയാകുന്നത്. രാജ്യത്തെ താപ വൈദ്യുത നിലയങ്ങളിൽ മൺസൂണിന് മുമ്പത്തെ കൽക്കരി ശേഖരം കുറവായതോടെയാണ് വീണ്ടുമൊരു ഊർജ്ജപ്രതിസന്ധി രാജ്യം നേരിടുമെന്ന പ്രതീതി സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്.
രാജ്യത്താകെ 20.7 ദശലക്ഷം ടൺ കൽക്കരി ആണ് ഇപ്പോൾ സ്റ്റോക്ക് ഉള്ളത്. വൈദ്യുത ഡിമാൻഡിൽ നേരിയ വർധന പോലും ഇപ്പോഴത്തെ നിലയിൽ രാജ്യത്തെ താപ വൈദ്യുത നിലയങ്ങൾക്ക് താങ്ങാനാവില്ല എന്നാണ് വിലയിരുത്തൽ. അതേസമയം ഓഗസ്റ്റ് മാസത്തിൽ വൈദ്യുതി ഉപഭോഗം 214 ഗിഗാ വാട്ട് യൂണിറ്റിൽ എത്തിച്ചേരുമെന്നാണ് ഇപ്പോഴത്തെ പഠനങ്ങൾ പറയുന്നത്. രാജ്യത്തെ സമീപകാലത്തെ ഏറ്റവും ഉയർന്ന വൈദ്യുതി ഉപയോഗം ആയിരിക്കും ഇത്. മെയ് മാസത്തെ അപേക്ഷിച്ച് പ്രതിദിന ഉപയോഗത്തിലും വലിയ വർധനയാണ് ഓഗസ്റ്റ് മാസത്തിൽ പ്രതീക്ഷിക്കുന്നത്.
കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 777 ദശലക്ഷം കൽക്കരി ആണ് ഇന്ത്യ ഉൽപ്പാദിപ്പിച്ചത്. 2021 സാമ്പത്തിക വർഷത്തിൽ 718 ദശലക്ഷം ടണ്ണായിരുന്നു ഉൽപാദനം. ഇപ്പോൾ കൽക്കരി ഗതാഗതം വേഗത പ്രാപിച്ചില്ല എന്നുണ്ടെങ്കിൽ, അടുത്ത മാസങ്ങളിൽ രാജ്യത്തെ കൽക്കരി രംഗത്ത് കടുത്ത ക്ഷാമത്തിനുള്ള സാധ്യതകളാണ് കാണുന്നതെന്നാണ് ഏറ്റവും പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നത്.

X
Top