വജ്ര ഇറക്കുമതി താൽക്കാലികമായി നിർത്തുന്നുനോമുറ ഇന്ത്യന്‍ വിപണിയെ അപ്‌ഗ്രേഡ്‌ ചെയ്‌തുഇന്ത്യയുടെ കറണ്ട് അക്കൗണ്ട് കമ്മിയിൽ വർധനജിഎസ്ടി കൗൺസിൽ യോഗം 7ന്ഇന്ത്യയുടെ വളർച്ച നിരക്ക് നിലനിർത്തി എസ് ആൻഡ് പി

ലാഭവിഹിതം പ്രഖ്യാപിച്ച് പൊറിഞ്ചു വെളിയത്ത് പോര്‍ട്ട്‌ഫോളിയോ ഓഹരി

മുംബൈ: മലയാളിയും ഇന്ത്യയിലെ പ്രമുഖ നിക്ഷേപകനുമായ പൊറിഞ്ചു വെളിയത്തിന്റെ പോര്‍ട്ട്‌ഫോളിയോയിലെ പ്രധാന ഓഹരിയാണ് തനേജ എയ്‌റോസ്‌പേസ്. ഇന്നലെ ഓഹരി 10 ശതമാനം വര്‍ധിച്ച് 129.70 ത്തിലെത്തിയത് ശ്രദ്ധേയമായി. ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്ത കമ്പനി ശനിയാഴ്ച 40 ശതമാനം ഇടക്കാല ഡിവിഡന്റ് പ്രഖ്യാപിച്ചിരുന്നു.
ഇതിനെ തുടര്‍ന്നാണ് ഓഹരി വിലയില്‍ കുതിപ്പുണ്ടായത്. മള്‍ട്ടിബാഗര്‍ ഓഹരിയായ തനേജ കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ 365 ശതമാനമാണ് വളര്‍ച്ച നേടിയത്. അതായത് 29 രൂപയില്‍ നിന്നും 137 രൂപയായി ഓഹരിവില ഉയര്‍ന്നു.
ഏപ്രില്‍ 2020 ല്‍ 20 രൂപയിലായിരുന്ന ഓഹരിയുടെ ഇന്നലത്തെ വില 137 രൂപയാണ്. ഈയൊരുവര്‍ഷത്തില്‍ 7 മടങ്ങിലധികം അഥവാ 600 ശതമാനത്തിലേറെ നേട്ടമാണ് ഓഹരി നിക്ഷേപകന് നല്‍കിയത്. നോണ്‍ മിലിട്ടറി എയ്‌റോസ്‌പേസസ് മേഖലയിലാണ് കമ്പനി പ്രവര്‍ത്തിക്കുന്നത്.
തനേജ എയ്‌റോസ്‌പേസ് ആന്റ് ആവിയേഷനില്‍ ഈ വര്‍ഷം പൊറിഞ്ചു വെളിയത്ത് ഓഹരിപങ്കാളിത്തം വര്‍ധിപ്പിച്ചിരുന്നു. 1.02 ല്‍ നിന്നും 1.07 ശതമാനമായാണ് പൊറിഞ്ചു വെളിയത്ത് നിക്ഷേപം ഉയര്‍ത്തിയത്. നിലവില്‍ 2.68 ലക്ഷം ഓഹരികളാണ് കമ്പനിയില്‍ പൊറിഞ്ചുവെളിയത്തിനുള്ളത്.
ഡിസംബര്‍ പാദത്തില്‍ ഇത് 3 ലക്ഷമായിരുന്നു. അതായത് മാര്‍ച്ചിലവസാനിച്ച പാദത്തില്‍ അദ്ദേഹം കമ്പനിയുടെ 32,000 അധികം ഓഹരികള്‍ സ്വന്തമാക്കി.

X
Top