ഇന്ത്യയുടെ ആഭ്യന്തര ടയർ വ്യവസായം 13 ലക്ഷം കോടിയിലെത്തുംവിഴിഞ്ഞം ഭൂഗര്‍ഭ തീവണ്ടിപ്പാതക്കുള്ള സര്‍ക്കാര്‍ അനുമതി ഉടൻപുതുനിക്ഷേപത്തിൽ വൻകുതിപ്പുമായി കേരളം; 2021-25 കാലഘട്ടത്തിൽ മാത്രം 70,916 കോടിയുടെ 
പുതിയ നിക്ഷേപംഇന്ത്യയും യുഎഇയും സാമ്പത്തിക പങ്കാളിത്തം ശക്തിപ്പെടുത്തുന്നുയുഎസ് നവംബറോടെ തീരുവ പിന്‍വലിച്ചേയ്ക്കും: സിഇഎ

പോപ്പീസ് ബേബി കെയര്‍ കേരളത്തില്‍ സാന്നിധ്യം ശക്തമാക്കുന്നു

കൊച്ചി: പ്രമുഖ ശിശു സംരക്ഷണ ഉല്‍പ്പന്ന റീട്ടെയിലറായ പോപ്പീസ് ബേബി കെയര്‍ കേരളത്തില്‍ സാന്നിധ്യം ശക്തമാക്കുന്നു. ഇതിന്റെ ഭാഗമായി തിരുവനന്തപുരം കരമനയില്‍ പുതിയ സ്റ്റോര്‍ തുറന്നു.

മാതാപിതാക്കള്‍ക്കും പരിചാരകര്‍ക്കും മൃദുവും സുരക്ഷിതവും മികച്ചതുമായ ശിശു സംരക്ഷണ അവശ്യവസ്തുക്കള്‍ നല്‍കുന്നതിനൊപ്പം കുഞ്ഞുങ്ങളുടെ വസ്ത്രങ്ങളുടെയും അവശ്യ ഉല്‍പ്പന്നങ്ങളുടെയും സമഗ്രമായ ശ്രേണിയും പോപ്പീസ് ഷോറൂമുകളില്‍ ലഭ്യമാണെന്ന് പോപ്പീസ് ഗ്രൂപ്പ് ചെയര്‍മാനും എംഡിയുമായ ഷാജു തോമസ് പറഞ്ഞു.

പോപ്പീസിന്റെ ഉല്‍പ്പന്ന പോര്‍ട്ട്ഫോളിയോയില്‍ ആറ് വയസ്സ് വരെയുള്ള കുട്ടികള്‍ക്കുള്ള ബേബി വസ്ത്രങ്ങളുടെ വിപുലമായ ശേഖരം ഉള്‍പ്പെടുന്നു, കൂടാതെ ബേബി ഓയില്‍, സോപ്പ്, വൈപ്സ്, ഫാബ്രിക് വാഷ്, ബോഡി വാഷ്, ഷാംപൂ, ലോഷനുകള്‍, ടവലുകള്‍ തുടങ്ങിയ അവശ്യ ശിശു സംരക്ഷണ ഇനങ്ങളും ഉള്‍പ്പെടുന്നു.

2026 സാമ്പത്തിക വര്‍ഷത്തോടെ 42 സ്റ്റോറുകള്‍ കൂടി തുറക്കാനുള്ള പദ്ധതികളോടെ, തമിഴ്നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന, രാജ്യവ്യാപകമായി മെട്രോ നഗരങ്ങള്‍ എന്നിവിടങ്ങളിലെ പ്രധാന വിപണികളെ ലക്ഷ്യമിട്ട് കമ്പനി മൊത്തം 118 സ്ഥലങ്ങളിലേക്ക് ശൃംഖല വ്യാപിപ്പിക്കാന്‍ ഒരുങ്ങുകയാണ്.

X
Top