ഇന്ത്യൻ വിവാഹങ്ങളിൽ വിപ്ലവകരമായ മാറ്റം; 2028 ഓടെ മൂന്നിലൊന്നും ഡെസ്റ്റിനേഷൻ വിവാഹങ്ങളാകുമെന്ന് റിപ്പോർട്ടുകൾഇന്ത്യയിലും പ്ലാസ്റ്റിക് നോട്ടുകൾ വരുന്നു; 10, 20 പോളിമർ കറൻസികൾക്ക് കേന്ദ്രത്തിന്റെ അനുമതി, ട്രയൽ ഉടൻ ആരംഭിക്കുംക്വാറി ഉത്‌പന്നങ്ങള്‍ക്ക് ക്ഷാമം: തമിഴ്‌നാട്ടില്‍ നിന്നുള്ള കയറ്റുമതിക്ക് നിരോധനംനേപ്പാളിൽ 200, 500 രൂപയുടെ ഇന്ത്യൻ കറൻസികൾക്ക് അനുമതിആര്‍ബിഐ നടപടികള്‍: ഇന്ത്യയിലേക്കുള്ള വിദേശ നിക്ഷേപം കുതിച്ചുയരും

പൊന്നി ഷുഗേഴ്സിന്റെ അറ്റാദായത്തിൽ 67% വർധന

മുംബൈ: കഴിഞ്ഞ രണ്ടാം പാദത്തിൽ കമ്പനിയുടെ അറ്റാദായം 67.03% ഉയർന്ന് 21.73 കോടി രൂപയായതായി പൊന്നി ഷുഗേഴ്‌സ് (ഈറോഡ്) ലിമിറ്റഡ് അറിയിച്ചു. ഈ കാലയളവിലെ കമ്പനിയുടെ വരുമാനം 149.95 കോടി രൂപയാണ്. അതേപോലെ സ്ഥാപനത്തിന്റെ നികുതിക്ക് മുമ്പുള്ള ലാഭം 25.90 കോടി രൂപയായിരുന്നു.

പ്രസ്തുത പാദത്തിൽ മൊത്തം ചെലവ് 131.98 കോടി രൂപയായി വർധിച്ചു. അതിൽ അസംസ്‌കൃത വസ്തുക്കളുടെ ചെലവ് 14.5 ശതമാനം വർധിച്ച് 93.21 കോടി രൂപയായപ്പോൾ ജീവനക്കാരുടെ ചെലവ് 10.8 ശതമാനം ഉയർന്ന് 5.15 കോടി രൂപയായി.

നടപ്പ് സാമ്പത്തിക വർഷത്തിന്റെ രണ്ടാം പകുതിയിൽ തങ്ങളുടെ മികച്ച പ്രകടനം മുന്നോട്ട് കൊണ്ടുപോകാനും നിലനിർത്താനും കഴിയുമെന്ന് ആത്മവിശ്വാസമുണ്ടെന്ന് കമ്പനി റെഗുലേറ്ററി ഫയലിംഗിൽ പറഞ്ഞു.

ഇന്ത്യയിലെ പ്രമുഖ പഞ്ചസാര നിർമ്മാതാക്കളാണ് പൊന്നി ഷുഗേഴ്‌സ് (ഈറോഡ്). കമ്പനി അതിന്റെ ഉൽപ്പനങ്ങൾ ആഭ്യന്തര, അന്തർദേശീയ വിപണികളിൽ വിതരണം ചെയ്യുന്നു. ഈ ഫല പ്രഖ്യാപനത്തിന് പിന്നാലെ കമ്പനിയുടെ ഓഹരി 18.07% ഉയർന്ന് 286.80 രൂപയിലെത്തി.

X
Top