സമുദ്ര മേഖലയിലെ ലക്ഷ്യങ്ങള്‍ ഉയര്‍ത്തിക്കാണിച്ച് കൊമാര്‍സസാമ്പത്തിക സർവെയുടെ വിശദാംശങ്ങൾഇന്ത്യ 7.2% വരെ വളരുമെന്ന് കേന്ദ്ര സാമ്പത്തിക സർവേകേരള ബജറ്റ് 2026: സർക്കാരിന്റെ വരവ് – ചെലവ് പ്രതീക്ഷകൾ ഇങ്ങനെകേരളാ ബജറ്റ്: പിന്നാക്കക്ഷേമത്തിന് 200 കോടി; ന്യൂനപക്ഷ വിദ്യാർഥികൾക്ക് വിദേശത്ത് പഠിക്കാൻ സ്‌കോളർഷിപ്പ്

അമന്‍ നാഗ്‌ദേവ് പോളോ കപ്പ് ദേശീയ ചാമ്പ്യന്‍

ചെന്നൈ:  എംആര്‍എഫ് എംഎംഎസ്‌സി എഫ്എംഎസ്‌സിഐ ഇന്ത്യന്‍ നാഷണല്‍ റേസിംഗ് ചാമ്പ്യന്‍ഷിപ്പില്‍ നടന്ന ആവേശകരമായ പോരാട്ടത്തിനൊടുവില്‍ നോയിഡയില്‍ നിന്നുള്ള അമന്‍ നാഗ്‌ദേവ് പോളോ കപ്പ് കിരീടം ചൂടി. ഞായറാഴ്ച നടന്ന കടുത്ത ത്രികോണ മത്സരത്തിനൊടുവിലാണ് നാഗ്‌ദേവ് വിജയിയായത്. ദേശീയ ചാമ്പ്യന്‍ഷിപ്പിന്റെ അവസാന ദിനം ആരംഭിക്കുമ്പോള്‍ അമന്‍ നാഗ്‌ദേവ്, ആദിത്യ പട്‌നായിക്, ഓജസ് സര്‍വെ എന്നിവരായിരുന്നു കിരീടപോരാട്ടത്തില്‍ മുന്നില്‍.

ആദ്യറേസില്‍ നാഗ്‌ദേവ് ഒന്നാമതായും പട്‌നായിക് രണ്ടാമതായും സര്‍വെ മൂന്നാമതായും ഫിനിഷ് ചെയ്തു.
കനത്ത മഴയിലാണ് രണ്ടാം റേസ് ആരംഭിച്ചത്. മഴയത്തെ ഡ്രൈവിങില്‍ അസാമാന്യ മികവ് പുലര്‍ത്തിയ ഓജസ് സര്‍വെ, നാഗ്‌ദേവിനെയും പട്‌നായിക്കിനെയും മറികടന്ന് ഉജ്ജ്വല വിജയം നേടി. മുന്നാം റേസില്‍ മുംബൈ താരം റയാന്‍ ബാഫ്‌ന പോള്‍ പൊസിഷനില്‍ നിന്ന് തുടങ്ങിയെങ്കിലും ആദിത്യ പട്‌നായിക് വേഗത്തില്‍ മുന്നിലെത്തി വിജയം സ്വന്തമാക്കി. നാഗ്‌ദേവ് രണ്ടാമതെത്തി.

ചാമ്പ്യന്‍ഷിപ്പിലെ അവസാന റേസില്‍ സോണാവാനെ തുടക്കത്തില്‍ ലീഡ് എടുത്തുവെങ്കിലും ഒമ്പതാം കോര്‍ണറില്‍ വച്ച് നാഗ്‌ദേവ് മുന്നിലെത്തി. തൊട്ടുപിന്നാലെ സര്‍വെയും പട്‌നായിക്കിനെ മറികടന്ന് രണ്ടാം സ്ഥാനത്തെത്തി. കടുത്ത പോരാട്ടത്തിനൊടുവില്‍ അമന്‍ നാഗ്‌ദേവ് അവസാന റേസും തന്റെ ആദ്യ ദേശീയ കിരീടവും സ്വന്തമാക്കുകയായിരുന്നു.

X
Top