യുഎഇ-ഇന്ത്യ സ്വർണ്ണ ഇറക്കുമതി അനിശ്ചിതത്വത്തിൽ; ഇറക്കുമതി കുറയ്ക്കാനുള്ള കേന്ദ്രസർക്കാർ നീക്കമെന്നും സംശയംലോക കളിപ്പാട്ട വിപണി പിടിക്കാന്‍ പ്രത്യേക പദ്ധതിയുമായി കേന്ദ്രംതുരുമ്പെടുക്കൽ മൂലം ഇന്ത്യയ്ക്ക് പ്രതിവര്‍ഷ നഷ്ടം 14 ലക്ഷം കോടി രൂപഇന്ത്യൻ വിവാഹങ്ങളിൽ വിപ്ലവകരമായ മാറ്റം; 2028 ഓടെ മൂന്നിലൊന്നും ഡെസ്റ്റിനേഷൻ വിവാഹങ്ങളാകുമെന്ന് റിപ്പോർട്ടുകൾഇന്ത്യയിലും പ്ലാസ്റ്റിക് നോട്ടുകൾ വരുന്നു; 10, 20 പോളിമർ കറൻസികൾക്ക് കേന്ദ്രത്തിന്റെ അനുമതി, ട്രയൽ ഉടൻ ആരംഭിക്കും

പഞ്ചാബ് നാഷണൽ ബാങ്ക് 3 വർഷമായി നിർജ്ജീവമായ അക്കൗണ്ടുകൾ ക്ലോസ് ചെയ്യുന്നു

രാജ്യത്തെ രണ്ടാമത്തെ വലിയ പൊതു ബാങ്കായ പഞ്ചാബ് നാഷണൽ ബാങ്ക് കഴിഞ്ഞ 3 വർഷമായി ഇടപാട് നടത്താത്ത അക്കൗണ്ടുകൾ ക്ലോസ് ചെയ്യുന്നു. അക്കൗണ്ടുകൾ ആവശ്യമുള്ളവർ ഉടനെ അത് പ്രവർത്തനക്ഷമമാക്കണം.

ഇതിനായി എന്തെങ്കിലും തരത്തിലുള്ള ഇടപാടുകൾ നടത്തണം. എന്നാൽ ഇതിന് രണ്ട് ദിവസം മാത്രമേ സമയമുള്ളൂ. മെയ് 31-നകം കെവൈസി പ്രക്രിയ പൂർത്തിയാക്കണം എന്ന് ബാങ്ക് അറിയിച്ചിട്ടുണ്ട്.

കഴിഞ്ഞ മൂന്ന് വർഷമായി യാതൊരു പ്രവർത്തനവും ഇടപാടുകളൂം നടത്താതും ബാലൻസ് ഇല്ലാത്തതുമായ അക്കൗണ്ടുകൾ ക്ലോസ് ചെയ്യുമെന്ന് പഞ്ചാബ് നാഷണൽ ബാങ്ക് പ്രഖ്യാപിച്ചു. അക്കൗണ്ട് ഉടമകൾക്ക് കൂടുതൽ അറിയിപ്പ് നൽകില്ല എന്നും അക്കൗണ്ട് റദ്ദാക്കുമെന്നും ബാങ്കുകൾ അറിയിച്ചിട്ടുണ്ട്.

ഏത് അക്കൗണ്ടുകളാണ് ക്ലോസ് ചെയ്യുക?
മൂന്ന് വർഷത്തിലേറെയായി നിഷ്‌ക്രിയമായിരിക്കുന്നതും സീറോ ബാലൻസ് ഉള്ളതുമായ അക്കൗണ്ടുകൾ ക്ലോസ് ചെയ്യും. 2024 ഏപ്രിൽ 30 വരെയുള്ള ഡേറ്റയെ അപേക്ഷിച്ചായിരിക്കും നടപടി.

ഏത് അക്കൗണ്ടുകളെയാണ് ബാധിക്കാത്തത്?
ഡീമാറ്റ് അക്കൗണ്ട് ലിങ്ക്ഡ് അക്കൗണ്ടുകൾ
സജീവ ലോക്കറിനൊപ്പം സ്റ്റാൻഡിംഗ് നിർദ്ദേശം
25 വയസ്സിന് താഴെയുള്ള ഉപഭോക്താക്കളുടെ അക്കൗണ്ടുകൾ
മൈനർ അക്കൗണ്ടുകൾ
സുകന്യ സമൃദ്ധി
പ്രധാനമന്ത്രി ജീവൻ ജ്യോതി ബീമാ യോജന (PMJJBY), PMSBY, APY, DBT
ഡിബിടിക്കായി തുറന്ന അക്കൗണ്ടുകൾ

X
Top