പ്രത്യക്ഷ നികുതി വരുമാനത്തില്‍ വര്‍ദ്ധനഏഷ്യ-പസിഫിക് രാജ്യങ്ങളിലേക്ക് ഇന്ത്യൻ സഞ്ചാരികളുടെ ഒഴുക്ക്ബജറ്റില്‍ പ്രതീക്ഷകളുമായി നിത്യോപയോഗ സാധന വിപണികേന്ദ്ര ബജറ്റിൽ നികുതിയിളവ് പ്രഖ്യാപിച്ചേക്കില്ല; വ്യവസ്ഥകളും നടപടികളും പരിഷ്‌കരിച്ചേക്കും21,000 കോടി രൂപയുടെ കമ്മി: പ്രത്യേക സാമ്പത്തിക പാക്കേജ് ആവശ്യപ്പെട്ട് കേരളം

ഇപിഎഫ്ഒ, ഇൻഡസ്ട്രി–ഇപിഎഫ്ഒ സംവാദം നടത്തി

കൊച്ചി:  പ്രധാനമന്ത്രി വികസിത് ഭാരത് റോസ്ഗാർ യോജനയ്ക്ക് (പിഎംവിബിആർവൈ) കീഴിൽ ഔപചാരിക തൊഴിൽ ലഭ്യമാക്കുന്നതിൽ കൊച്ചി മികച്ച മുന്നേറ്റം തുടരുന്നു. കേരളത്തിലെ ആകെ 10,467 സ്ഥാപനങ്ങളിൽ 4,108 എണ്ണവും കൊച്ചിയിലാണ്. കൂടാതെ, സംസ്ഥാനത്ത് ആദ്യമായി ജോലിയിൽ പ്രവേശിച്ച 61,056 ജീവനക്കാരിൽ 33,366 പേരും കൊച്ചിയിൽ നിന്നുള്ളവരാണ്. അതായത് സംസ്ഥാനത്തെ ആകെ കണക്കിൻ്റെ 54 ശതമാനത്തിൽ അധികവും കൊച്ചിയിൽ നിന്നാണ്.

തൊഴിൽ മേഖലയുടെ ഔപചാരികവത്കരണം, നിയമപാലനം, സാമൂഹിക സുരക്ഷാ പരിരക്ഷ എന്നിവ ചർച്ച ചെയ്യുന്നതിനായി എംപ്ലോയീസ് പ്രൊവിഡൻ്റ് ഫണ്ട് ഓർഗനൈസേഷൻ കൊച്ചി റീജിയണൽ ഓഫീസ് സംഘടിപ്പിച്ച ഇൻഡസ്ട്രി– ഇപിഎഫ്ഒ സംവാദം 2026, കൊച്ചിയിലേയും ലക്ഷദ്വീപിലേയും മുതിർന്ന വ്യവസായിക നേതാക്കളെ ഒരുമിച്ച് കൊണ്ടുവന്നു. റീജിയണൽ പ്രൊവിഡൻ്റ് ഫണ്ട് കമ്മീഷണർ ഉത്തം പ്രകാശ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കൊച്ചി ഇപിഎഫ്ഒ ഈ മേഖലയിലുടനീളമുള്ള 32,044 സ്ഥാപനങ്ങളുടെ മേൽനോട്ടം വഹിക്കുകയും തൊഴിലാളി ക്ഷേമം മെച്ചപ്പെടുത്തുന്നതിൽ നിർണ്ണായക പങ്ക് വഹിക്കുകയും ചെയ്യുന്നു.

സ്ഥാപനങ്ങളിലെ തൊഴിൽ സംസ്കാരം രൂപപ്പെടുത്തുന്നതിലും നിയമപരമായ നിബന്ധനകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിലും ഉന്നതതല ഉദ്യോഗസ്ഥർക്കുള്ള  പ്രധാന പങ്കിനെക്കുറിച്ച് ചടങ്ങിൽ അവരെ ഓർമിപ്പിച്ചു. ആദ്യമായി ജോലിയിൽ പ്രവേശിക്കുന്നവർക്ക്, പിഎംവിബിആർവൈ പദ്ധതി പ്രകാരം 15,000 രൂപ ലഭ്യമാക്കും. കൂടാതെ, പുതിയ ഔപചാരിക തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്ന സ്ഥാപനങ്ങൾക്ക് പ്രതിമാസ ആനുകൂല്യങ്ങളും ഈ പദ്ധതി വാഗ്ദാനം ചെയ്യുന്നു. ഈ നടപടികളെല്ലാം പൂർണമായും ഡിജിറ്റലായും പേപ്പർ രഹിതവുമായാണ് നടപ്പിലാക്കുന്നത്. പദ്ധതിക്ക് കീഴിലുള്ള പുനർനിയമനങ്ങളുടെ കാര്യത്തിലും കൊച്ചി മുന്നിലാണ്.  കേരളത്തിലെ ആകെ 93,606 പുന ർനിയമനങ്ങളിൽ 50,285 എണ്ണവും (53 ശതമാനത്തിലധികം) കൊച്ചിയിലാണ്.  

X
Top