
മുംബൈ: ഇന്ത്യന്‍ ഫിന്‍ടെക്ക് കമ്പനി, പൈന്‍ ലാബ്‌സ് തങ്ങളുടെ പ്രാരംഭ പബ്ലിക് ഓഫറിംഗ് (ഐപിഒ) നവംബര്‍ 7 ന് ആരംഭിക്കും. പുതുക്കിയ പ്രോസ്പെക്ടസ് പ്രകാരം, നിക്ഷേപകര്‍ വില്‍ക്കുന്ന ഓഹരികളുടെ എണ്ണം 44 ശതമാനവും ഫ്രഷ് ഇഷ്യു 20 ശതമാനവും കുറച്ചിട്ടുണ്ട്.
പീക്ക് എക്‌സ്വി പാര്‍ട്‌ണേഴ്സ്, പേപാല്‍, മാസ്റ്റര്‍കാര്‍ഡ്, ആക്റ്റിസ് (ലണ്ടന്‍ ആസ്ഥാനമായുള്ള ഒരു സ്വകാര്യ ഇക്വിറ്റി സ്ഥാപനം), ടെമാസെക് (സിംഗപ്പൂര്‍ ആസ്ഥാനമായുള്ള ഒരു നിക്ഷേപ കമ്പനി) എന്നിവ 82.3 ദശലക്ഷം ഓഹരികള്‍ ഓഫര്‍ ചെയ്യും. 26 ബില്യണ്‍ ഓഹരികളുടെ ഫ്രഷ് ഇഷ്യുവാണ് നടക്കുക.
ഇതു വഴി 20.8 ബില്യണ്‍ രൂപ സ്വരൂപിക്കാന്‍ പദ്ധതിയിടുന്നു. ഡിസംബര്‍ 2024 ന് അവസാനിച്ച പാദത്തില്‍ കമ്പനി 26.14 കോടി രൂപ ലാഭം നേടി. വരുമാനം 1208 കോടി രൂപ.
കാര്‍ഡ് പേയ്മെന്റുകള്‍ സ്വീകരിക്കാന്‍ ബിസിനസുകളെ അനുവദിക്കുന്ന പോയിന്റ്-ഓഫ്-സെയില്‍ ടെര്‍മിനലുകള്‍ പൈന്‍ലാബ്‌സ് വാഗ്ദാനം ചെയ്യുന്നു. ഇന്ത്യന്‍ ഡിജിറ്റല്‍ പെയ്മന്റ് മേഖലയില്‍ പ്രമുഖ സ്ഥാനമുള്ള കമ്പനിയുടെ എതിരാളികള്‍ പേടിഎം, ഫോണ്‍പേ എന്നിവയാണ്.





