സാമ്പത്തിക വളർച്ച 8% വരെ നിലനിർത്താൻ കഴിയുമെന്ന് ആർബിഐ ഗവർണർമൊത്ത വില പണപ്പെരുപ്പം മൂന്ന് മാസത്തെ താഴ്ന്ന നിലയില്‍ലോകത്ത് ഏറ്റവും കൂടുതൽ സ്വർണം ഉൽപ്പാദിപ്പിക്കുന്ന ‘കെജിഎഫി’ൽ നിന്ന് 2022-ൽ ഖനനം ചെയ്തത് 2,26,796 കിലോഗ്രാംക്രൂഡ് ഓയിൽ, ശുദ്ധീകരിച്ച ഭക്ഷ്യ എണ്ണ എന്നിവയുടെ ഇറക്കുമതി നികുതി കേന്ദ്രസർക്കാർ വർധിപ്പിച്ചു2045 ഓടേ രാജ്യത്ത് തൊഴില്‍ രംഗത്തേയ്ക്ക് 18 കോടി ജനങ്ങള്‍ കൂടിയെത്തുമെന്ന് റിപ്പോര്‍ട്ട്

പിജിഐഎം ഇന്ത്യ മ്യൂച്വല്‍ ഫണ്ട് പിജിഐഎം ഇന്ത്യ മള്‍ട്ടി ക്യാപ് ഫണ്ട് അവതരിപ്പിച്ചു

മുംബൈ: പിജിഐഎം ഇന്ത്യ മ്യൂച്വല്‍ ഫണ്ട്(PGIM India Mutual Fund), ലാര്‍ജ്ക്യാപ്, മിഡ് ക്യാപ്, സ്‌മോള്‍ ക്യാപ് ഓഹരികളില്‍ നിക്ഷേപിക്കുന്ന ഓപ്പണ്‍ എന്‍ഡഡ് സ്‌കീമായ പിജിഐഎം ഇന്ത്യ മള്‍ട്ടി ക്യാപ് ഫണ്ട്(PGIM India Multi Cap Fund) അവതരിപ്പിച്ചു.

നിഫ്റ്റി 500 മള്‍ട്ടി ക്യാപ് 50:25:25 ടിആര്‍ഐ ആണ് അടിസ്ഥാന സൂചിക.

പുതിയ ഫണ്ട് ഓഫര്‍ (എന്‍എഫ്ഒ) 2024 ഓഗസ്റ്റ് 22ന് തുടങ്ങുകയും 2024 സെപ്റ്റംബര്‍ അഞ്ചിന് അവസാനിക്കുകയും ചെയ്യുന്നു.

യഥാക്രമം ലാര്‍ജ്, മിഡ്, സ്‌മോള്‍ ക്യാപ് ഓഹരികളില്‍ കുറഞ്ഞത് 25 ശതമാനം വീതം നിക്ഷേപം നടത്തുന്നതാണ് സ്‌കീം. ബാക്കിയുള്ള 25 ശതമാനംവരെയുള്ള നിക്ഷേപം മൂന്ന് മാര്‍ക്കറ്റ് ക്യാപുകളില്‍ ഏതെങ്കിലുമോ അല്ലെങ്കില്‍ എല്ലായിടത്തുമോ ക്രമീകരിക്കും. റീറ്റ്‌സിലും ഇന്‍വിറ്റ്‌സിലും 10 ശതമാനംവരെ ക്രമീകരിക്കാനും കഴിയും.

കൂടാതെ വിദേശ ഇടിഎഫുകള്‍, ഓഹരികള്‍ എന്നിവയില്‍ 20 ശതമാനംവരെയും നിക്ഷേപിക്കാനും കഴിയും.

പദ്ധതിയിലെ ഓഹരി വിഭാഗം വിവേക് ശര്‍മ, ആനന്ദ പത്മനാഭന്‍, ആഞ്ജനേയന്‍, ഉത്സവ് മേത്ത എന്നിവരും ഡെറ്റ് വിഭാഗം പുനീത് പാലും കൈകാര്യം ചെയ്യും.

മള്‍ട്ടി ക്യാപ് നിക്ഷേപ തന്ത്രം, മിഡ്-സ്‌മോള്‍ ക്യാപ് വിഭാഗങ്ങളില്‍ ഉടനീളം അതിവേഗം വളരുന്ന മേഖലഖളില്‍ നിക്ഷേപത്തിന് സമതുലിതമായ സമീപനം സ്വീകരിക്കുന്നു.

മികച്ചവ വ്യത്യസ്ത വിപണി മൂല്യങ്ങളില്‍ ഉള്‍ക്കൊള്ളുന്നവയായതിനാല്‍ ഒരു മള്‍ട്ടി ക്യാപ് ഫണ്ട് വലുപ്പം കണക്കിലെടുക്കാതെ വ്യത്യസ്ത വിപണി മൂല്യമുള്ള കമ്പനികളിലെ മികച്ച ഓഹരികളില്‍ നിക്ഷേപം നടത്താന്‍ ശ്രദ്ധിക്കുന്നു.

2005 ഡിസംബര്‍ 31 മുതല്‍ 2024 ജൂലായ് 31വെരയുള്ള കഴിഞ്ഞ 19 വര്‍ഷങ്ങളില്‍ 11 വര്‍ഷവും * നിഫ്റ്റി 500 മള്‍ട്ടിക്യാപ് 50:25:25 ടിആര്‍ഐ, നിഫ്റ്റി 500 ടിആര്‍ഐയെ മറികടന്നതായി ഞങ്ങളുടെ ഗവേഷണം വെളിപ്പെടുത്തുന്നു.

മികച്ചവ താഴ്ന്ന മൂല്യത്തില്‍നിന്ന് സ്വീകരിക്കുന്നതോടൊപ്പം വൈവിധ്യവത്കരണത്തോടെയുള്ള സമീപനമാകും പോര്‍ട്ട്‌ഫോളിയോക്കായി പരിഗണിക്കുക.

വിപണി സാഹചര്യങ്ങളെ അടിസ്ഥാനമാക്കി ഹ്രസ്വ, ഇടത്തരം, ദീര്‍ഘകാല വളര്‍ച്ചാ അവസരങ്ങള്‍ക്കിടയില്‍ ക്രമീകരിക്കാനുള്ള വഴക്കത്തോടെ ന്യായമായ വിലയില്‍(ജിഎആര്‍പി)കേന്ദ്രീകൃതമായ തന്ത്രം ഫണ്ട് സ്വീകരിക്കുന്നു.

ഇടത്തരം മുതല്‍ ദീര്‍ഘകാല അടിസ്ഥാനത്തിലുള്ള വരുമാന വളര്‍ച്ച ലക്ഷ്യമിട്ടുള്ള ആശയങ്ങളും വിപണി നീക്കങ്ങളും സ്വീകരിക്കും.

ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ഘടനാപരമായ മാറ്റങ്ങളുടെ ഫലമായി ഉയര്‍ന്നുവന്ന ആരോഗ്യ സംരക്ഷണം, സാമ്പത്തികവത്കരണം, മൊബിലിറ്റി, ഉപഭോഗം, നവഊര്‍ജം തുടങ്ങിയവയില്‍നിന്ന് നേട്ടമുണ്ടാക്കാനാണ് ഫണ്ട് ലക്ഷ്യമിടുന്നത്.

X
Top