ദീപാവലി, ദസറ ഉത്സവകാലം: പഞ്ചസാര ന്യായ വിലയ്ക്ക് വിൽപന നടത്താൻ മില്ലുകൾക്ക് നിർദേശംജിഎസ്ടി വളര്‍ച്ച കണക്കില്‍ പാളിച്ചയില്ലെന്ന് കേന്ദ്രംരാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷംഓൺലൈൻ ഷോപ്പിംഗിലെ തട്ടിപ്പുകൾ പൂട്ടാൻ കേന്ദ്രം; പുതിയ ചട്ടങ്ങൾ 2027 മുതൽ പ്രാബല്യത്തിൽഎഥനോള്‍ ഉപയോഗം കൂട്ടാൻ പുതിയ വിപണി തേടി കേന്ദ്രസർക്കാർ

ന്യൂജെൻ സോഫ്റ്റ്‌വെയറിന്റെ ഓഹരികൾ വിറ്റ് പ്രമുഖ സ്ഥാപനങ്ങൾ

മുംബൈ: 2022 ഓഗസ്റ്റ് 11ലെ ഓപ്പൺ മാർക്കറ്റ് ഇടപാടുകളിലൂടെ ന്യൂജെൻ സോഫ്റ്റ്‌വെയർ ടെക്‌നോളജി ലിമിറ്റഡിന്റെ 45 കോടി രൂപ മൂല്യം വരുന്ന ഓഹരികൾ വിറ്റഴിച്ച് പിജിഐഎം ഇന്ത്യ മ്യൂച്വൽ ഫണ്ട്, അബുദാബി ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റി എന്നീ രണ്ട് സ്ഥാപനങ്ങൾ.

നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിൽ (എൻഎസ്ഇ) ലഭ്യമായ ബൾക്ക് ഡീൽ ഡാറ്റ പ്രകാരം പിജിഐഎം ഇന്ത്യ മ്യൂച്വൽ ഫണ്ടും (പിജിഐഎം എംഎഫ്) അബുദാബി ഇൻവെസ്റ്റ്മെന്റ് അതോറിറ്റിയും (എഡിഐഎ) ചേർന്ന് സോഫ്റ്റ്വെയർ കമ്പനിയുടെ മൊത്തം 12.20 ലക്ഷം ഓഹരികൾ വിറ്റു. ഓഹരികൾ ഒന്നിന് ശരാശരി 370 രൂപ നിരക്കിലാണ് വില്പന നടന്നത്.

അതേസമയം, കമ്പനിയുടെ 45.17 കോടി രൂപ മൂല്യം വരുന്ന ഈ ഓഹരികൾ മസാച്യുസെറ്റ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഏറ്റെടുത്തു. ന്യൂജെൻ സോഫ്റ്റ്‌വെയർ ടെക്‌നോളജിയുടെ ഓഹരികൾ എൻഎസ്ഇയിൽ 4.26 ശതമാനം ഉയർന്ന് 386.50 രൂപയിലാണ് വ്യാപാരം നടത്തുന്നത്.

X
Top