നേരിട്ടുള്ള വിദേശ നിക്ഷേപം വര്‍ദ്ധിപ്പിക്കാന്‍ കേന്ദ്രം, മന്ത്രാലയങ്ങള്‍ ചേര്‍ന്ന് സമിതി രൂപീകരിക്കുംജൂണ്‍ പാദത്തില്‍ ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണി വീണ്ടെടുപ്പ് നടത്തി, ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട ഉപകരണമായി ഐഫോണ്‍ 16ചൈന വളം കയറ്റുമതി നിര്‍ത്തുന്നു; ഇറക്കുമതി വൈവിദ്യവത്ക്കരണത്തിന് ഇന്ത്യഓണത്തിന് ഒരു ലക്ഷം പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കും; എംബി രാജേഷ്2019- 2025 സാമ്പത്തിക വർഷങ്ങൾക്കിടെ രാജ്യത്ത് നടന്നത് 65,000 കോടിയിലധികം ഡിജിറ്റൽ പേയ്‌മെന്റ് ഇടപാടുകൾ

വായ്പ വിതരണ ബിസിനസിൽ നേട്ടം കൊയ്ത് പേടിഎം

മുംബൈ: കമ്പനിയുടെ വായ്പ വിതരണ ബിസിനസ്സ് (മുൻനിര വായ്പാ ദാതാക്കളുടെ പങ്കാളിത്തത്തോടെ) പ്ലാറ്റ്‌ഫോമിലൂടെയുള്ള ശക്തമായ വിതരണത്തിലൂടെ ത്വരിതഗതിയിലുള്ള വളർച്ചയ്ക്ക് സാക്ഷ്യം വഹിക്കുന്നുവെന്ന് 2022 ജൂലൈ മാസത്തെ അതിന്റെ പ്രവർത്തന വിവരങ്ങൾ പുറത്ത് വിട്ട് കൊണ്ട് പേടിഎം വെള്ളിയാഴ്ച പറഞ്ഞു.

കമ്പനിയുടെ ജൂലൈയിലെ റൺ നിരക്ക് 25,000 കോടി രൂപയാണ്. കൂടാതെ ജൂലൈയിൽ സ്ഥാപനത്തിന്റെ വായ്പ വിതരണ ബിസിനസ്സ് 2.9 ദശലക്ഷമായി വർധിച്ചു, ഇത് 296 ശതമാനത്തിന്റെ വാർഷിക വളർച്ചയ്ക്ക് സാക്ഷ്യം വഹിച്ചു, അതേസമയം വിതരണം ചെയ്ത വായ്പകളുടെ മൂല്യം മുൻ വർഷത്തെ അപേക്ഷിച്ച് 512% വർധിച്ച് 2,090 കോടി രൂപയായി.

ജൂലൈയിൽ പേടിഎംന്റെ പ്ലാറ്റ്‌ഫോം വഴി പ്രോസസ്സ് ചെയ്ത മൊത്തം വ്യാപാരി മൂല്യം ഏകദേശം ₹1.06 ലക്ഷം കോടിയായി, ഇത് 82% വളർച്ച രേഖപ്പെടുത്തി. പേടിഎം സൂപ്പർ ആപ്പ് കമ്പനിയുടെ സമഗ്രമായ പേയ്‌മെന്റ് ഓഫറുകൾക്കായി ഉയർന്ന ഉപഭോക്തൃ ഇടപഴകൽ കാണുന്നത് തുടരുന്നതായും. 2022 ജൂലൈ മാസത്തെ ശരാശരി പ്രതിമാസ ഇടപാട് ഉപയോക്താക്കൾ (MTU) 77.6 ദശലക്ഷമായതായും കമ്പനി ഒരു എക്സ്ചേഞ്ച് ഫയലിംഗിൽ അറിയിച്ചു.

കമ്പനി രാജ്യത്തുടനീളമുള്ള മർച്ചന്റ് സ്റ്റോറുകളിൽ 4.1 ദശലക്ഷം ഉപകരണങ്ങൾ വിന്യസിച്ചുകൊണ്ട് ഓഫ്‌ലൈൻ പേയ്‌മെന്റുകളിൽ നേതൃത്വം ശക്തിപ്പെടുത്തുന്നത് തുടർന്നു. 2023 സെപ്തംബറോടെ പ്രവർത്തന ലാഭം കൈവരിക്കാനാണ് പേടിഎം ലക്ഷ്യമിടുന്നത്.

X
Top