ക്രൂഡ് ഓയിൽ വിലയിൽ 112% വർദ്ധന; ആശങ്കയിൽ എണ്ണക്കമ്പനികൾയുദ്ധ സാഹചര്യത്തില്‍ കയറ്റുമതിക്കാർക്കായി ‘റിലീഫ്’ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്രസർക്കാർകപ്പലിൽ കയറ്റിയ ഇറാനിയൻ എണ്ണയ്ക്കുള്ള ഉപരോധം നീക്കിയേക്കുംഇറാൻ-യു.എസ് പോര്: ഇന്ത്യയില്‍ വിദേശ സഞ്ചാരികളുടെ വരവ് കുറയുന്നുഇന്ത്യൻ കപ്പലുകളുടെ സുരക്ഷയ്ക്കായി ഇറാനുമായി ചർച്ച തുടരുന്നതായി കേന്ദ്രസർക്കാർ

സുരീന്ദര്‍ ചൗളയെ സിഇഒയാക്കി നിയമിച്ച് പേടിഎം, അംഗീകാരം നല്‍കി ആര്‍ബിഐ

ന്യൂഡല്‍ഹി: ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറായി (സിഇഒ) സുരീന്ദര്‍ ചൗളയെ നിയമിച്ച പേടിഎം പേയ്മന്റ് ബാങ്ക് നടപടി ആര്‍ബിഐ (റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ) അംഗീകരിച്ചു. ചൗളയെ സിഇഒ ആയി നിയമിച്ച വിവരം ഞായറാഴ്ചയാണ് പേടിഎം പാരന്റിംഗ് കമ്പനി വണ്‍ 97 കമ്യൂണിക്കേഷന്‍സ് പുറത്തുവിടുന്നത്. സതിഷ് കുമാര്‍ ഗുപ്തയ്ക്ക് പകരക്കാരനായാണ് സുരീന്ദര്‍ ചൗള നിയമിതനാകുന്നത്.

ചെറുകിട ബാങ്കിംഗില്‍ ഒരു ദശാബ്ദ്ക്കാലത്തെ പരിചയ സമ്പത്തുള്ള ചൗള ആര്‍ബിഎല്‍ ബാങ്ക്, ബ്രാഞ്ച് ബാങ്കിംഗ് തലവനായി പ്രവര്‍ത്തിക്കുകയായിരുന്നു. 2013 ലാണ് അദ്ദേഹം ആര്‍ബിഎല്‍ ബാങ്കിലെത്തുന്നത്. അതിന് മുന്‍പ് 12 വര്‍ഷക്കാലം എച്ച്ഡിഎഫ്‌സി ബാങ്കില്‍ ഉയര്‍ന്ന സ്ഥാനങ്ങളിലിരുന്നു.

ചാര്‍ട്ടേഡ് അക്കൗണ്ടന്റാണ്.

X
Top