ജൂണിലെ ജിഎസ്ടി വരുമാനത്തിൽ 13.9% വളർച്ച; മുഖ്യകാരണം ഇറക്കുമതി വരുമാനത്തിലെ വൻ വർദ്ധനവ്അന്താരാഷ്ട്ര വിപണികളിൽ ഡിമാൻഡ് കുറയുന്നു; ജൂണിലെ മാനുഫാക്ചറിംഗ് പിഎംഐ മൂന്ന് മാസത്തെ താഴ്ന്ന നിരക്കിൽസ്വർണവിലയിൽ വീണ്ടും ഇടിവ്; ഒരു ലക്ഷം രൂപയിലേക്ക് അടുക്കുന്നുക്രൂഡോയിൽ വില ഇടിഞ്ഞു; പെട്രോൾ-ഡീസൽ വില കുറച്ച് നയാര2028ൽ ഇന്ത്യൻ ബാങ്കുകളുടെ കിട്ടാക്കടം 1.9 ശതമാനമായി ഉയർന്നേക്കുമെന്ന് ആർബിഐ 

പതഞ്ജലി ഫുഡ്‌സിന് 42% വരുമാനക്കുതിപ്പ്

ഹരിദ്വാർ: ബാബാ രാംദേവ് നയിക്കുന്ന പ്രമുഖ എഫ്.എം.സി.ജി കമ്പനിയായ പതഞ്ജലി ഫുഡ്‌സ് (നേരത്തേ രുചിസോയ) നടപ്പുവർഷം ജൂലായ്-സെപ്തംബർപാദത്തിൽ 42 ശതമാനം വർദ്ധനയോടെ 8,514 കോടി രൂപയുടെ പ്രവർത്തനവരുമാനം നേടി.

മുൻവർഷത്തെ സമാനപാദത്തിൽ 5,995 കോടി രൂപയായിരുന്നു. 112.2 കോടി രൂപയാണ് ലാഭം.
ഭക്ഷ്യഎണ്ണ വിപണിയിലെ പ്രതിസന്ധികളില്ലായിരുന്നെങ്കിൽ പ്രവർത്തനഫലം ഇതിലുമേറെ മെച്ചപ്പെടുമായിരുന്നെന്ന് കമ്പനി വ്യക്തമാക്കി.

കമ്പനിയുടെ ഭക്ഷ്യവിഭാഗം 2,399.66 കോടി രൂപയുടെ വില്പനകുറിച്ചു; മൊത്തം ബ്രാൻഡഡ് വില്പനയുടെ 37.18 ശതമാനമാണിത്. ഇൻസ്‌റ്റിറ്റ്യൂഷണൽ വിഭാഗത്തിന്റെ കൂടി ഉൾപ്പെടെയുള്ള വില്പന 6,453.45 കോടി രൂപയാണ്; മൊത്തം ബ്രാൻഡഡ് ഉത്‌പന്നവില്പനയുടെ 77.02 ശതമാനം.

X
Top