ഇന്ത്യയുടെ ആഭ്യന്തര ടയർ വ്യവസായം 13 ലക്ഷം കോടിയിലെത്തുംവിഴിഞ്ഞം ഭൂഗര്‍ഭ തീവണ്ടിപ്പാതക്കുള്ള സര്‍ക്കാര്‍ അനുമതി ഉടൻപുതുനിക്ഷേപത്തിൽ വൻകുതിപ്പുമായി കേരളം; 2021-25 കാലഘട്ടത്തിൽ മാത്രം 70,916 കോടിയുടെ 
പുതിയ നിക്ഷേപംഇന്ത്യയും യുഎഇയും സാമ്പത്തിക പങ്കാളിത്തം ശക്തിപ്പെടുത്തുന്നുയുഎസ് നവംബറോടെ തീരുവ പിന്‍വലിച്ചേയ്ക്കും: സിഇഎ

സെബി ചെയര്‍പേഴ്‌സണ്‍ മാധബി ബുച്ചിനും ഉദ്യോഗസ്ഥര്‍ക്കും ഒക്ടോബര്‍ 24ന് ഹാജരാകാൻ പാര്‍ലമെന്ററി പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി നോട്ടീസ്

മുംബൈ: സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) ചെയര്‍പേഴ്സണ്‍ മാധബി പുരി ബച്ചിനോടും മറ്റ് ഉദ്യോഗസ്ഥരോടും ഒക്ടോബര്‍ 24 ന് ഹാജരാകാന്‍ പാര്‍ലമെന്ററി നിരീക്ഷണ സമിതിയായ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി (പിഎസി) നോട്ടീസ് നല്‍കി.

സെബിയുടെ നിലവിലെ പ്രവര്‍ത്തനത്തെക്കുറിച്ചുള്ള രേഖകള്‍ സഹിതം ഹാജരാകാനാണ് നിര്‍ദേശം. യുഎസ് ആസ്ഥാനമായുള്ള ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച്‌ മാധബി ബുച്ചിനെതിരെ ഉന്നയിച്ച ആരോപണങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളും ചോദ്യങ്ങളായി ഉയരുമെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

അദാനി ഗ്രൂപ്പ് ഓഫ് കമ്പനീസിനെതിരായ ആരോപണങ്ങള്‍ അന്വേഷിക്കുന്നതില്‍ സെബിയുടെ നിഷ്പക്ഷ നിലപാട് സംബന്ധിച്ച്‌ സമിതിയിലെ അംഗങ്ങള്‍ ചോദ്യങ്ങള്‍ ചോദിക്കുമെന്ന് പിഎസി വൃത്തങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.

ബുച്ചിനും അവരുടെ ഭര്‍ത്താവ് ധവല്‍ ബുച്ചിനും ‘അദാനി പണമിടപാട് അഴിമതിയില്‍ ഉപയോഗിച്ച ഷെല്‍ കമ്പനികളില്‍ ഓഹരിയുണ്ടായിരുന്നു’ എന്ന ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിന്റെ ആരോപണത്തില്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു.

പിഎസിയിലെ പ്രതിപക്ഷ അംഗങ്ങള്‍ ബുച്ചിനെ വിളിച്ചുവരുത്തണമെന്ന് നേരത്തേ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, പാര്‍ലമെന്റ് അനുവദിച്ച സാമ്പത്തികം ദുരുപയോഗം ചെയ്തിട്ടുണ്ടെങ്കില്‍ മാത്രമേ സെബിയുടെയോ മറ്റേതെങ്കിലും റെഗുലേറ്ററി ബോഡിയുടെയോ പ്രവര്‍ത്തനം പിഎസിക്ക് അവലോകനം ചെയ്യാന്‍ കഴിയൂ എന്ന എതിര്‍വാദം ബിജെപി അംഗം ഉയര്‍ത്തിയിരുന്നു.

ഉന്നയിക്കപ്പെട്ട ആരോപണങ്ങള്‍ സെബിക്കെതിരെയല്ല, ഒരു വ്യക്തിക്കെതിരെയാണെന്നാണ് ബിജെപിയുടെ വാദം.

X
Top