2028 ഓടെ ഇന്ത്യ 5 ട്രില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥയാകുമെന്ന് ഐഎംഎഫ്; 2030ല്‍ 7.1 ട്രില്യണ്‍ ഡോളര്‍ സ്വപ്നംകരവഴി കണ്ടെയ്നർ നീക്കം: രാജ്യാന്തര ചരക്കുകവാടമാകാൻ വിഴിഞ്ഞം; ആദ്യ ബുക്കിങ് അമേരിക്കയിലെ ഹൂസ്റ്റണിലേക്ക്ഫ്രാൻസുമായി വമ്പന്‍ പ്രതിരോധ കരാറിന് ഇന്ത്യ; റഫാല്‍ യുദ്ധവിമാനങ്ങള്‍ രാജ്യത്ത് തന്നെ നിര്‍മ്മിക്കുംരാജ്യത്ത് സ്റ്റീലിന് വൻ ഡിമാൻഡ്; ഉപഭോഗം റെക്കോർഡിൽ, ഇറക്കുമതി ആശ്രയത്വം തുടരുന്നുആഗോള വിപണികളുമായി മത്സരിക്കാൻ ഇന്ത്യ; ഇറക്കുമതി തീരുവ 10 ശതമാനത്തിൽ താഴെയാക്കും

പാരദീപ് ഫോസ്ഫേറ്റ്സിന്റെ ലാഭത്തിൽ ഇടിവ്

മുംബൈ: രാസവള നിർമ്മാതാവായ പാരദീപ് ഫോസ്ഫേറ്റ്സിന്റെ ഏകീകൃത അറ്റാദായം 70.8 ശതമാനം ഇടിഞ്ഞ് 51.05 കോടി രൂപയായി കുറഞ്ഞു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 175.19 രൂപയായിരുന്നു. അതേസമയം ഫല പ്രഖ്യാപനത്തിന് പിന്നാലെ പാരദീപ് ഫോസ്ഫേറ്റ്സിന്റെ ഓഹരി 4.26% ഇടിഞ്ഞ് 59.55 രൂപയിലാണ് വ്യാപാരം നടത്തുന്നത്.

2022 സെപ്‌റ്റംബർ 30ന് അവസാനിച്ച പാദത്തിൽ കമ്പനിയുടെ അറ്റ വിൽപ്പന 48% വർധിച്ച് 2,863.69 കോടി രൂപയായി. ഈ കാലയളവിലെ ക്രമീകരിച്ച ഇബിഐടിഡിഎ 188 കോടി രൂപയാണ്. കൂടാതെ ഈ പാദത്തിൽ കമ്പനി 230 കോടി രൂപയ്ക്ക് ഗോവയിൽ ഒരു പ്ലാന്റ് ഏറ്റെടുത്തിരുന്നു.

2022 സാമ്പത്തിക വർഷത്തിലെ 151,870 ദശലക്ഷം ടണ്ണുമായി താരതമ്യം ചെയ്യുമ്പോൾ അവലോകന കാലയളവിൽ 216,937 ദശലക്ഷം ടണ്ണിന്റെ ഉൽപ്പാദനമാണ് കമ്പനി രേഖപ്പെടുത്തിയത്. രണ്ടാം പാദത്തിൽ ഉപഭോഗം ചെയ്ത അസംസ്‌കൃത വസ്തുക്കളുടെ വില, സാമ്പത്തികച്ചെലവ് എന്നിവ വർധിച്ചതിനാൽ മൊത്തം ചെലവുകൾ 2,801.81 കോടി രൂപയായി വർധിച്ചു.

X
Top