
കോട്ടയം: ഓക്സിജൻ ദ ഡിജിറ്റൽ എക്സ്പേർട്ടിന്റെ പുതിയ ഷോറൂം തലയോലപ്പറമ്പിൽ കൃഷി മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ എംഎൽഎമാരായ സികെ ആശ,മോൻസ് ജോസഫ്, കേരള റബർ ലിമിറ്റഡ് ചെയർപേഴ്സണും എംഡിയുമായ ഷീല തോമസ്, ഓക്സിജൻ സിഇഒ ഷിജോ കെ തോമസ്, ഐസിഎം കംപ്യൂട്ടഴ്സ് ഉടമ സോജൻ എന്നിവർ പങ്കെടുത്തു. മേഖലയിലെ ജനങ്ങൾക്ക് ഏറ്റവും പുതിയതും മികച്ചതുമായ ഡിജിറ്റൽ ഉത്പന്നങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഓക്സിജൻ തലയോലപ്പറമ്പിൽ എത്തിയിരിക്കുന്നതെന്ന് അധികൃതർ പറഞ്ഞു.
സ്മാർട്ഫോൺ, ലാപ്ടോപ്, ഹോം അപ്ലയൻസസ്, കിച്ചൺ അപ്ലയൻസസ്, ഡിജിറ്റൽ ഗാഡ്ജറ്റുകൾ തുടങ്ങി ഉപയോക്താക്കളുടെ എല്ലാ ആവശ്യങ്ങൾക്കുമുള്ള ഉത്പന്നങ്ങളുടെ ഏറ്റവും മികച്ച ശേഖരമാണ് ഈ പുതിയ ഷോറൂമിൽ ഒരുക്കിയിരിക്കുന്നത്. ഗുണമേന്മയുള്ള ഉത്പന്നങ്ങൾ, മികച്ച വില, ഒപ്പം വിദഗ്ധരായ ജീവനക്കാരുടെ സേവനം എന്നിവ ഓക്സിജൻ ഉറപ്പ് വരുത്തുന്നു. തലയോലപ്പറമ്പിലെ ജനങ്ങളുടെ വർധിച്ചുവരുന്ന ഡിജിറ്റൽ ആവശ്യങ്ങൾ പൂർണമായി തൃപ്തിപ്പെടുത്താൻ ഈ പുതിയ ഷോറൂമിന് സാധിക്കുമെന്നും ഓക്സിജൻ മാനേജ്മെന്റ് അറിയിച്ചു. ഉപയോക്താക്കൾക്കായി മികച്ച ഓഫറുകളും പ്രത്യേക വിലക്കുറവുമാണ് ഒരുക്കിയിരിക്കുന്നത്. വിവിധ ധനകാര്യ സ്ഥാപനങ്ങളുമായി ചേർന്ന് രൊക്കം പണം നൽകാതെ വാങ്ങാനുള്ള പലിശരഹിത വായ്പാസൗകര്യവും ലഭ്യമാണെന്നും മാനേജ്മെന്റ് അറിയിച്ചു.






