കാലാവസ്ഥാ വ്യതിയാനം നാണയപ്പെരുപ്പം ഉയർത്തുമെന്ന് റിസർവ് ബാങ്ക്ബിസിനസ് മേഖലയില്‍ റിവേഴ്‌സ് തരംഗമെന്ന് കേന്ദ്ര ധനമന്ത്രികാര്‍ഷിക കയറ്റുമതിയില്‍ വന്‍ ഇടിവ്നേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ ഇടിവ്കേന്ദ്രസർക്കാർ അഞ്ച് പൊതുമേഖല ബാങ്കുകളുടെ ഓഹരി വിറ്റഴിച്ചേക്കുമെന്ന് റിപ്പോർട്ട്

1 ബില്യൺ ഡോളർ നിക്ഷേപിക്കാൻ ഒഎൻജിസി വിദേശ്

മുംബൈ: ബ്രസീലിയൻ ഓഫ്‌ഷോർ ഹൈഡ്രോകാർബൺ ബ്ലോക്കിൽ ഏകദേശം 1 ബില്യൺ ഡോളർ നിക്ഷേപിക്കാനൊരുങ്ങി ഒഎൻജിസി വിദേശ് ലിമിറ്റഡ് (ഒവിഎൽ). നിക്ഷേപത്തിലൂടെ ബ്ലോക്കിലെ അവരുടെ ഓഹരി പങ്കാളിത്തം വർധിപ്പിക്കാൻ കമ്പനി ഉദ്ദേശിക്കുന്നതായാണ് റിപ്പോർട്ട്.

ബിഎം സീൽ-4 ബ്ലോക്കിൽ ബ്രസീലിന്റെ സർക്കാർ ഉടമസ്ഥതയിലുള്ള പെട്രോബ്രാസിന് 75 ശതമാനം ഓഹരിയുണ്ട്. ശേഷിക്കുന്ന ഓഹരി ഒവിഎൽ കൈവശം വച്ചിരിക്കുന്നു. സെർഗിപ്പ് അലഗോസ് ഓഫ്‌ഷോർ ബേസിനിൽ 320 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലാണ് ഈ ബ്ലോക്ക് സ്ഥിതി ചെയ്യുന്നത്. 2019 ലാണ് ഇവിടെ വാതകം കണ്ടെത്തിയത്.

കമ്പനികൾ 2026 ന് ശേഷം ബ്ലോക്കിൽ ഉത്പാദനം ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ത്യയും ബ്രസീലും തമ്മിലുള്ള വർദ്ധിച്ചുവരുന്ന ഊർജ്ജ പങ്കാളിത്തത്തിന്റെ പശ്ചാത്തലത്തിലാണ് ഈ നീക്കം എന്നതും ശ്രദ്ധേയമാണ്. അടുത്തിടെ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (ഐഒസി) കൊളംബിയയുടെ പൊതുമേഖലാ സ്ഥാപനമായ ഇക്കോപെട്രോൾ എസ്എയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നതിനുള്ള ദീർഘകാല കരാർ ഒപ്പിട്ടിരുന്നു.

X
Top