Alt Image
ഇന്ത്യയിൽ കല്യാണ സീസണ്‍ തുടങ്ങുന്നു: 45 ദിവസത്തിനിടെ ആറരലക്ഷം കോടിയുടെ ബിസിനസ്! ◆ വിമാനക്ഷാമം പരിഹരിക്കാൻ പുതിയ നീക്കവുമായി ഇന്ത്യ; 1,000 വിമാനങ്ങൾ കൂടി ഓർഡർ ചെയ്യാൻ തയ്യാറാണെന്ന് പീയുഷ് ഗോയൽ ◆ ഇന്ത്യയിൽ നിന്നുള്ള സ്റ്റീൽ ഇറക്കുമതിക്ക് 9.5% അധിക തീരുവയുമായി യൂറോപ്യൻ യൂണിയൻ ◆ ചരിത്രം രചിച്ച് യുപിഐ ഇടപാടുകൾ; ആദ്യമായി 30 ലക്ഷം കോടിയിലേക്ക് ◆ വികസ്വര രാജ്യങ്ങളുടെ വിദേശകടം 9.4 ട്രില്യണ്‍ ഡോളറിലെത്തി ◆

ജൂണ്‍ 26 വരെ ഒരു കോടിയിലധികം ഐടിആര്‍ ഫയല്‍ ചെയ്തു

ന്യൂഡല്‍ഹി: ജൂണ്‍ 26 വരെ ഒരു കോടിയിലധികം ഐടിആര്‍ ഫയല്‍ ചെയ്യപ്പെട്ടതായി ആദായ നികുതി വകുപ്പ് അറിയിക്കുന്നു. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ സമ്പാദിച്ച വരുമാനത്തിന് നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി ജൂലൈ 31 ആണ്.

ഒരു കോടി ആദായനികുതി റിട്ടേണ്‍ (ഐടിആര്‍) ഫയലിംഗ് നാഴികക്കല്ല് പിന്നിട്ടതായി ആദായനികുതി വകുപ്പ് ട്വീറ്റില്‍ പറഞ്ഞു.

ഈ വര്‍ഷം ജൂണ്‍ 26 വരെ ഒരു കോടിയിലധികം ഐടിആര്‍ ഫയല്‍ ചെയ്തിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ജൂലൈ 8 വരെയാണ് ഒരു കോടി ഫയലിംഗുണ്ടായത്.

നികുതിദായകരോട് അവരുടെ ഐടിആര്‍ നേരത്തെ ഫയല്‍ ചെയ്യണമെന്നും വകുപ്പ് അഭ്യര്‍ത്ഥിക്കുന്നു.അവസാന നിമിഷത്തെ തിരക്ക് ഒഴിവാക്കാനാണ് ഇത്.

X
Top