യുപിഐ ഫീസ് നികുതിയോ സെസ്സോ അല്ലെന്ന് മന്ത്രി നിർമല സീതാരാമൻ; ഉപഭോക്താക്കൾ ഭാരം ഏറ്റെടുക്കേണ്ടതില്ലഇന്ത്യയുടെ സ്വർണ വാങ്ങലിൽ 58% ഇടിവ്എൽപിജി സബ്സിഡിക്ക് ഇനി ആധാർ ബയോമെട്രിക് പരിശോധനഇന്ത്യയ്ക്ക് 6.8 ശതമാനം വളര്‍ച്ചയുണ്ടാകുമെന്ന് ലോക സാമ്പത്തികഫോറംനികുതി വരുമാനത്തിൽ കേരളത്തിന് കുതിപ്പ്; 5 മാസത്തെ നേട്ടം 27,896 കോടി

ഓപ്പൺ എഐയുടെ ഇന്ത്യയിലെ ആദ്യ ജീവനക്കാരിയായി പ്രഗ്യാ മിശ്ര

ന്യൂഡൽഹി: നിർമിതബുദ്ധി കമ്പനിയും ചാറ്റ് ജി.പി.ടി.യുടെ നിർമാതാവുമായ ഓപ്പൺ എ.ഐ.യുടെ ഇന്ത്യയിലെ ആദ്യ ജീവനക്കാരിയായി പ്രഗ്യാ മിശ്രയെ നിയമിച്ചു.

ഓപ്പൺ എ.ഐ.യുടെ ഇന്ത്യയിലെ പ്രചാരണപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയാണ് ഇവരുടെ ചുമതല.

നേരത്തേ ട്രൂകോളറിന്റെ പബ്ലിക് അഫയേഴ്‌സ് ഡയറക്ടറായും പ്രഗ്യ സേവനമനുഷ്ഠിച്ചിട്ടുണ്ട്. കൂടാതെ, മെറ്റ പ്ലാറ്റ്‌ഫോംസിൽ മൂന്നുവർഷം പ്രവർത്തിച്ചിരുന്നു.

2018-ൽ വ്യാജവാർത്തകൾക്കെതിരായ വാട്സാപ്പിന്റെ പ്രചാരണത്തിന് നേതൃത്വം നൽകിയത് പ്രഗ്യയാണ്.

ഡൽഹി സർവകലാശാലയിൽനിന്ന് കൊമേഴ്‌സിൽ ബിരുദം നേടിയ പ്രഗ്യ 2012-ൽ ഇന്റർനാഷണൽ മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നാണ് എം.ബി.എ. കരസ്ഥമാക്കിയത്.

X
Top