Alt Image
കൂടുതൽ പൊതുമേഖല ബാങ്കുകൾ സ്വകാര്യമേഖലയിലേക്കെന്ന സൂചനയുമായി കേന്ദ്രസർക്കാർ ◆ ഗിഗ്, പ്ലാറ്റ്‌ഫോം തൊഴിലാളികൾക്ക് വേണ്ടി ദേശീയ സാമൂഹിക സുരക്ഷാ ബോർഡ് രൂപീകരിച്ചു ◆ കേന്ദ്രത്തിന്റെ ധനക്കമ്മി 7.14 ലക്ഷം കോടി രൂപ ◆ രാജ്യത്ത് വിലക്കയറ്റം കുത്തനെ ഉയർന്നു ◆ നവംബർ മുതൽ ഓൺലൈൻ വ്യാപാരികൾക്ക് ഓഫിസുകളില്ലാതെ പുതിയ സംസ്ഥാനങ്ങളിലേക്ക് ബിസിനസ് വിപുലീകരിക്കാം ◆

ആദായ നികുതി റിട്ടേൺ സമർപ്പിക്കാൻ ഇനി രണ്ട് ദിനങ്ങൾ മാത്രം

ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാനുള്ള അവസാന തിയതി നീട്ടില്ലെന്ന് ആദായ നികുതി വകുപ്പ് വ്യക്തമാക്കി കഴിഞ്ഞു. ആ സ്ഥിതിക്ക് ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാത്തവർ ഇനിയും വൈകിപ്പിക്കാതിരിക്കുക. രണ്ട് ദിവസം മാത്രമാണ് ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാനായി ശേഷിക്കുന്നത്. അതിൽ അവസാന തിയതി ഞാറാഴ്ചയുമാണ്.

ഓൺലൈൻ വഴി നികുതി റിട്ടേൺ സമർപ്പിക്കാൻ ആഗ്രഹിക്കുന്നവർ അവസാന ദിവസത്തേക്ക് കാത്തിരിക്കാതെ ഇരിക്കുന്നതാണ് ഉത്തമം. കാരണം ആദായ നികുതി വകുപ്പിന്റെ പോർട്ടലിൽ തകരാറുകൾ സംഭവിച്ചാൽ അവസാന തിയതിക്ക് മിൻപ് റിട്ടേൺ ഫയൽ ചെയ്യാൻ സാധിക്കുന്നതായിരിക്കില്ല.

2021-22 സാമ്പത്തിക വർഷത്തേക്കുള്ള ആദായനികുതി റിട്ടേൺ (ഐടിആർ) ഫയൽ ചെയ്യാനുള്ള അവസരം ഈ മാസം അവസാനിക്കും. അക്കൗണ്ടുകൾ ഓഡിറ്റ് ചെയ്യേണ്ടതില്ലാത്ത ശമ്പളമുള്ളവരും വരുമാനമുള്ളവരുമായ വ്യക്തികൾ ജൂലൈ 31-നകം ഐടിആർ ഫയൽ ചെയ്യണം.

നികുതി റിട്ടേൺ ഫയൽ ചെയ്യുന്നതിൽ കാലതാമസം ഉണ്ടായാൽ ഐ-ടി നിയമങ്ങൾ അനുസരിച്ച് 10,000 രൂപ വരെ പിഴ ഈടാക്കാം. ആദായനികുതി നിയമം 1961-ലെ സെക്ഷൻ 234 എയിലെ വ്യവസ്ഥകൾ അനുസരിച്ച്, മറ്റ് പിഴകൾക്ക് പുറമെ നികുതി ചുമത്താവുന്ന വരുമാനത്തിന് പലിശയും വകുപ്പിന് ഈടാക്കാം. ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാനുള്ള അവസാന തിയതി നീട്ടില്ലെന്ന് ആദായ നികുതി വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.

X
Top