രാജ്യത്തിൻറെ സാമ്പത്തിക വളർച്ച മന്ദഗതിയിലാകുമെന്ന് ഇന്ത്യ റേറ്റിംഗ്സ്കേന്ദ്രസർക്കാരിന് വമ്പൻ ലാഭവിഹിതം നൽകാൻ പൊതുമേഖലാ ബാങ്കുകളും ആർബിഐയുംസ്വർണവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽമേയ്ഡ് ഇൻ ഇന്ത്യ കളിപ്പാട്ടങ്ങളോട് മുഖം തിരിച്ച് ലോക രാജ്യങ്ങൾസൗരവൈദ്യുതിയ്ക്കുള്ള കേരളത്തിന്റെ ജനറേഷൻ ഡ്യൂട്ടി കേന്ദ്രനയത്തിന് വിരുദ്ധം

സ്ത്രീ സൗഹാര്‍ദ കമ്പനികളില്‍ ഫോബ്സ് പട്ടികയില്‍ ഒരേ ഒരു ഇന്ത്യന്‍ കമ്പനി

2022ലെ ലോക സ്ത്രീ സൗഹാര്‍ദമായ 400 കമ്പനികളുടെ പട്ടിക ഫോബ്സ് മാസിക പുറത്തുവിട്ടതില്‍ സ്ഥാനം നേടാന്‍ സാധിച്ചത് ഒരേ ഒരു ഇന്ത്യന്‍ കമ്പനിക്ക്. 23000 തൊഴിലാളികള്‍ പണിയെടുക്കുന്ന അദാനി എന്റ്റര്‍പ്രൈസെസ്‌ന് ലഭിച്ചത് 297-ാം സ്ഥാനം.

മികച്ച ശമ്പളം, ഫ്‌ലെക്‌സിബിള്‍ ജോലി സമയങ്ങള്‍, തൊഴിലില്‍ പുരോഗമിക്കാനുള്ള അവസരങ്ങള്‍ എന്നിവ അടിസ്ഥാനമാക്കിയാണ് മികച്ച സ്ത്രീ സൗഹാര്‍ദ കമ്പനികളുടെ പട്ടിക തയ്യാറാക്കിയത്.

സംയോജിത കല്‍ക്കരി മാനേജ്‌മെന്റ്റ്, ഖനന സേവനങ്ങള്‍, ഷിപ്പിംഗ്, സോളാര്‍ ഉല്‍പ്പാദനം തുടങ്ങിയ പ്രവര്‍ത്തികളാണ് അദാനി എന്റ്റര്‍പ്രൈസസ് നടത്തുന്നത്. രാജേഷ് ശാന്തിലാല്‍ അദാനി 1988 സ്ഥാപിച്ച ഈ കമ്പനിയുടെ ആസ്ഥാനം അഹമ്മദാബാദിലാണ്.

മൂന്ന് വര്‍ഷം മുന്‍പ് അദാനിയില്‍ ജോലിയില്‍ പ്രവേശിച്ച കാരിസ്മ മന്‍സുഖാനിയാണ് അഹമദാബാദില്‍ കമ്പനി സ്ഥാപിക്കുന്ന 16 സി എന്‍ ജി സ്റ്റേഷനുകളുടെ നിര്‍വഹണം നടത്തുന്നത്.

ഒരു ഫ്രഷര്‍ ആയിരുന്നിട്ടും ഭാരിച്ച ഉത്തരവാദിത്വങ്ങളും, സ്വാതന്ത്ര്യവുംതനിക്ക് ലഭിച്ചു എന്ന് കാരിസ്മ അഭിപ്രായപ്പെട്ടു. ഇങ്ങനെ നിരവധി വനിതകള്‍ക്ക് മികച്ച ജോലി സൗകര്യങ്ങള്‍ ചെയ്ത് കൊടുത്തതുകൊണ്ടാണ് അദാനി ഫോബ്സ് പട്ടികയില്‍ സ്ഥാനം നേടിയത്.

സ്റ്റാറ്റിസ്റ്റ എന്ന ഗവേഷണ കമ്പനിയുടെ സഹായത്തോടെയാണ് ഫോബ്സ് 400 കമ്പനികളുടെ പട്ടിക തയ്യാറാക്കിയത്. 36 രാജ്യങ്ങളില്‍ 85000 വനിത ജീവനക്കാരുടെ സര്‍വേ നടത്തിയാണ് സ്റ്റാറ്റിസ്റ്റ പട്ടിക ഉണ്ടാക്കിയത്. ലിംഗ സമത്വം, പിതൃ അവധികള്‍ തുടങ്ങിയ ഘടകങ്ങളും വിലയിരുത്തിയാണ് മികച്ച കമ്പനികളെ തിരഞ്ഞെടുത്തത്.

13,000 ജീവനക്കാരുള്ള കൊളംബിയയിലെ ഗ്രൂപ്പോ ആര്‍ഗോസ് എന്ന സ്ഥാപനമാണ് പട്ടികയില്‍ ഒന്നാമത് എത്തിയത്. നിര്‍മാണം, എണ്ണ പ്രകൃതി വാതകം, ഖനനം, രാസവസ്തുക്കള്‍ എന്നി മേഖലകളിലാണ് കമ്പനി പ്രവര്‍ത്തിക്കുന്നത്.

രണ്ടാം സ്ഥാനത്ത് അമേരിക്കന്‍ കമ്പനിയായ ക്ലോറോക്‌സ്-റീറ്റെയ്ല്‍, ഹോള്‍ സെയില്‍ ബിസിനസ് നടത്തുന്ന സ്ഥാപനം.

X
Top