ഇന്ത്യൻ മിഠായിയുടെ കയറ്റുമതിയിൽ 166% റെക്കോർഡ് വര്‍ധനകെ റെയില്‍ പദ്ധതി റദ്ദാക്കി, തിരിച്ചുകിട്ടിയ ഭൂമിയിൽ വമ്പൻ നിക്ഷേപത്തിന് കൊച്ചി ഇൻഫോപാര്‍ക്ക്വിദേശനാണ്യ ശേഖരത്തിലും സ്വർണ്ണ നിക്ഷേപത്തിലും വൻ കുറവ്ഹോര്‍മുസ് പ്രതിസന്ധി തിരിച്ചടിയായി; ഏപ്രിലില്‍ രാജ്യത്തെ എല്‍പിജി വില്‍പനയില്‍ 13% ഇടിവ്ഇന്ത്യയിലേക്ക് റെക്കോര്‍ഡ് വിദേശ നിക്ഷേപം

പണം വച്ചുള്ള ഓണ്‍ലൈന്‍ ഗെയ്മുകള്‍ക്ക്‌ നിരോധനം, മത്സരങ്ങള്‍ നിര്‍ത്തിവച്ച് പ്രമുഖ കമ്പനികള്‍

മുംബൈ: ഓണ്‍ലൈന്‍ ഗെയിമിംഗ് ബില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളും പാസാക്കിയതിന് തൊട്ടുപിന്നാലെ, മുന്‍നിര റിയല്‍ മണി ഗെയിമിംഗ് (RMG) കമ്പനികളായ ഡീം സ്‌പോര്‍ട്‌സ്, ഗെയിംസ്‌ക്രാഫ്റ്റ്, മൊബൈല്‍ പ്രീമിയര്‍ ലീഗ് (MPL), സൂപ്പി എന്നിവ പണമടച്ച് കളിക്കുന്ന മത്സരങ്ങള്‍ നിര്‍ത്തിവച്ചു.

പുതിയ നിയമം, പണം വച്ച് കളിക്കുന്ന ഓണ്‍ലൈന്‍ മത്സരങ്ങള്‍ നിരോധിക്കുന്നു. ഇത് ലംഘിക്കുന്ന പക്ഷം മൂന്നുവര്‍ഷം വരെ തടവും ഒരു കോടി പിഴയും ലഭിക്കും.

2024 സാമ്പത്തികവര്‍ഷത്തില്‍ ഏകദേശം 2.4 ബില്യണ്‍ ഡോളര്‍ വരുമാനം നേടിയ വ്യവസായമാണ് ആര്‍എംജി. മാത്രമല്ല, ഇന്ത്യയുടെ മൊത്തം ഗെയ്മിംഗ് വ്യവസായത്തിന്റെ വരുമാനം 3.8 ബില്യണ്‍ ഡോളറാണ്. കൂടാതെ, ഈ കമ്പനികള്‍ വന്‍തോതില്‍ ആഭ്യന്തര, വിദേശ നിക്ഷേപം ആകര്‍ഷിക്കുന്നു.

അതേസമയം ഓണ്‍ലൈന്‍ മണി ഗെയിമിംഗ് പ്ലാറ്റ്ഫോമുകളുടെ നിരോധനത്തിന്റെ ഫലമായി ജോലി നഷ്ടപ്പെടാന്‍ സാധ്യതയുള്ള ആളുകള്‍ക്ക് സര്‍ക്കാര്‍ പിന്തുണ ഉറപ്പുനല്‍കി. ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രി അശ്വിനി വൈഷ്ണവാണ് ഇക്കാര്യം അറിയിച്ചത്. ഒരു സാമൂഹിക പ്രശ്‌നം സംജാതമാകുമ്പോള്‍ സര്‍ക്കാറിന് കൂടുതല്‍ ഉത്തരവാദിത്തം യുവാക്കളോടും ഇടത്തരം കുടുബങ്ങളോടുമാണെന്ന് തീരുമാനം പ്രഖ്യാപിക്കവേ മന്ത്രി പറഞ്ഞു.

X
Top