എൽപിജി ക്ഷാമത്തിനിടെ കുതിച്ചുയർന്ന് ഇൻഡക്ഷൻ കുക്കർ വിൽപനപാചകവാതക ക്ഷാമം ട്രെയിനുകളിലേക്കും; അടിയന്തര നടപടികളുമായി ഐആർസിടിസി10,800 കോടിയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ച് പ്രധാനമന്ത്രികേരളത്തെ പെട്രോകെമിക്കൽ ഹബ്ബ് ആക്കുക ലക്ഷ്യം: പ്രധാനമന്ത്രി നരേന്ദ്രമോദിബദൽ മാർഗങ്ങളിലൂടെ എൽപിജി, എൽഎൻജി എന്നിവ എത്തിക്കാൻ കേന്ദ്രസർക്കാര്‍

ഓണക്കാല വില്പന: റെക്കോര്‍ഡിട്ട് മില്‍മ തിരുവനന്തപുരം മേഖല

തിരുവനന്തപുരം: ഓണക്കാലത്ത് മില്‍മ തിരുവനന്തപുരം മേഖലാ യൂണിയന് (ടിആര്‍സിഎംപിയു) റെക്കോര്‍ഡ് വില്പന. പാലിന്‍റേയും പാൽ ഉത്പന്നങ്ങളായ തൈര്, നെയ്യ് തുടങ്ങിയവയുടേയും വില്പനയിലാണ് ടിആര്‍സിഎംപിയു മികച്ച നേട്ടം കൈവരിച്ചത്. ഉത്രാടദിനത്തില്‍ മാത്ര 13,37,471 ലിറ്റര്‍ പാലും, 1,49,632 കിലോ തൈരും വില്പന നടത്തിയാണ് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ എന്നീ ജില്ലകള്‍ ഉള്‍പ്പെടുന്ന തിരുവനന്തപുരം മേഖലാ യൂണിയന്‍ ഈ റെക്കോര്‍ഡ് നേട്ടത്തില്‍ എത്തിയത്. 38,78,851 ലിറ്റര്‍ പാലും, 3,69,507 കിലോഗ്രാം തൈരും 31.08.2025 (അനിഴം) മുതല്‍ 04.09.2025 (ഉത്രാടം) വരെയുള്ള ദിവസങ്ങളില്‍ വിറ്റു. ഓണക്കാലത്ത് 345 മെട്രിക് ടണ്‍ നെയ്യും വിറ്റഴിച്ചു.

ഓണക്കാലത്ത് ഉത്പന്നങ്ങളുടെ ആകെ വിറ്റുവരവ് 37 കോടിയാണ്. ഓണത്തിന് പാലിനും അനുബന്ധ ഉത്പന്നങ്ങള്‍ക്കുമുള്ള അധിക വില്പന പരിഗണിച്ച് തിരുവനന്തപുരം മേഖല യൂണിയന്‍ വിപുലമായ ക്രമീകരണങ്ങളാണ് നടത്തിയത്. കൂട്ടായ പ്രവര്‍ത്തനത്തിലൂടെ റെക്കോര്‍ഡ് നേട്ടം സാധ്യമാക്കിയ മില്‍മ ജീവനക്കാരോടും ക്ഷീരകര്‍ഷകരോടും ഏജന്‍സികളോടും ട്രേഡ് യൂണിയനുകളോടും വിതരണവാഹന ജീവനക്കാരോടും ഉപഭോക്താക്കളോടും മേഖല യൂണിയന്‍ ചെയര്‍മാന്‍ മണിവിശ്വനാഥ്, മാനേജിങ് ഡയറക്ടര്‍ മുഹമ്മദ് അന്‍സാരി എന്നിവര്‍ നന്ദി അറിയിച്ചു.      

X
Top