ദീപാവലി, ദസറ ഉത്സവകാലം: പഞ്ചസാര ന്യായ വിലയ്ക്ക് വിൽപന നടത്താൻ മില്ലുകൾക്ക് നിർദേശംജിഎസ്ടി വളര്‍ച്ച കണക്കില്‍ പാളിച്ചയില്ലെന്ന് കേന്ദ്രംരാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷംഓൺലൈൻ ഷോപ്പിംഗിലെ തട്ടിപ്പുകൾ പൂട്ടാൻ കേന്ദ്രം; പുതിയ ചട്ടങ്ങൾ 2027 മുതൽ പ്രാബല്യത്തിൽഎഥനോള്‍ ഉപയോഗം കൂട്ടാൻ പുതിയ വിപണി തേടി കേന്ദ്രസർക്കാർ

നേരിയ ഉയര്‍ച്ച കൈവരിച്ച് എണ്ണവില

സിംഗപ്പൂര്‍: കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താനുള്ള ചൈനീസ് നീക്കം തിങ്കളാഴ്ച എണ്ണവില ഉയര്‍ത്തി. ബ്രെന്റ് ക്രൂഡ് അവധി 31 സെന്റ് അഥവാ 0.3 ശതമാനം ഉയര്‍ന്ന് ബാരലിന് 96.30 ഡോളറിലും യു.എസ് വെസ്റ്റ് ടെക്‌സാസ് ഇന്റര്‍മീഡിയറ്റ് (ഡബ്ല്യുടിഐ) ക്രൂഡ് 23 സെന്റ് അഥവാ 0.3 ശതമാനം ഉയര്‍ന്ന് ബാരലിന് 89.19 ഡോളറിലുമാണ് വ്യാപാരത്തിലുള്ളത്. ഇരു സൂചികകളും 1 ശതമാനത്തോളം ഉയര്‍ന്നെങ്കിലും പിന്നീട് പോയിന്റുകള്‍ നഷ്ടപ്പെടുത്തി.

ഡബ്ല്യുടിഐ വെള്ളിയാഴ്ച 2.9 ശതമാനം ഉയര്‍ച്ച നേടിയിരുന്നു. അതേസമയം നേട്ടം താല്‍ക്കാലികമാണെന്ന മുന്നറിയിപ്പുമായി വിദഗ്ധര്‍ രംഗത്തെത്തിയിട്ടുണ്ട്. ശൈത്യകാലത്ത് കൂടുതല്‍ രോഗസംക്രമണമുണമുണ്ടാകുമെന്ന് ചൈന ഭയക്കുന്നു. മാത്രമല്ല ഇളവുകള്‍ പ്രാബല്യത്തില്‍ വരുത്തുന്നത് ദൈര്‍ഘ്യമേറിയ നടപടിയാണ്.

അടുത്ത വര്‍ഷം ആദ്യ പാദത്തോടുകൂടി മാത്രമേ കോവിഡ് ഇളവുകളില്‍ നിന്ന് രാജ്യം മോചനം നേടൂവെന്നാണ് ഷാങ്ഗായി ആസ്ഥാനമായ സിഎംസി മാര്‍ക്കറ്റ് അനലിസ്റ്റ് ലിയോണ്‍ ലി പറയുന്നത്. എന്നാല്‍ ക്വാറന്റൈന്‍ സമയം താല്‍ക്കാലികമായി കുറയ്ക്കാന്‍ ചൈന തയ്യാറായി.

X
Top