ഹാഫ് കുക്ക്ഡ് പൊറോട്ടയ്ക്ക് 5% ജിഎസ്ടി മാത്രംആഭ്യന്തര ഫിനിഷ്ഡ് സ്റ്റീല്‍ ഉപഭോഗം 13% വര്‍ധിച്ച് 136 മെട്രിക്ക് ടണ്‍ ആയതായി റിപ്പോർട്ട്കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ഐടി വ്യവസായ സമുച്ചയം കൊച്ചിയിൽകുതിപ്പിനൊടുവിൽ സ്വർണ്ണവിലയിൽ ഇന്ന് ഇടിവ്രാജ്യത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നു

മാറ്റമില്ലാതെ എണ്ണവില

ടോക്കിയോ: മൂന്നുദിവത്തെ മുന്നേറ്റത്തിനൊടുവില്‍ എണ്ണവില സ്ഥിരത പുലര്‍ത്തി. ബ്രെന്റ് അവധി 86.83 ഡോളറിലും യു.എസ് വെസ്റ്റ് ടെക്‌സാസ് 80.50 ഡോളറിലും മാറ്റമില്ലാതെ തുടരുകയാണ്. വര്‍ഷാവസാന ഒപെക് യോഗം ഡിസംബര്‍ 5 ന് നടക്കാനിരിക്കെ നിക്ഷേപകര്‍ ജാഗ്രത പാലിക്കുകയാണെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു.

ചൈനീസ് സമ്പദ് വ്യവസ്ഥയുടെ തകര്‍ച്ചയും വിലവര്‍ധനവ് തടഞ്ഞു. ഏറ്റവും കൂടുതല്‍ ക്രൂഡ് ഇറക്കുമതി ചെയ്യുന്ന രാഷ്ട്രമാണ് ചൈന. അതുകൊണ്ടുതന്നെ ചൈനീസ് ഡിമാന്റിലെ ഇടിവ് അന്തര്‍ദ്ദേശീയ തലത്തില്‍ വില കുറയ്ക്കും.

രാജ്യത്തെ ഉത്പാദനം കുറഞ്ഞതായുള്ള സ്വകാര്യ സര്‍വേകള്‍ വ്യാഴാഴ്ച പുറത്തിറങ്ങി. ഇതോടെ കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നതിന്റെ നേട്ടങ്ങള്‍ റദ്ദാക്കപ്പെടുകയും ചെയ്തു. ഒപെക് പ്ലസ് ഉത്പാദനം കുറയ്ക്കാനുള്ള സാധ്യത വിരളമാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഒക്ടോബറില്‍ 2 മില്യണ്‍ ബാരല്‍ പ്രതിദിന ഉത്പാനകുറവ് അവര്‍ വരുത്തിയിരുന്നു.വീണ്ടുമൊരു കുറവ് വരുത്താനുള്ള ശേഷി രാഷ്ട്രങ്ങള്‍ക്കില്ലെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

X
Top