ഹാഫ് കുക്ക്ഡ് പൊറോട്ടയ്ക്ക് 5% ജിഎസ്ടി മാത്രംആഭ്യന്തര ഫിനിഷ്ഡ് സ്റ്റീല്‍ ഉപഭോഗം 13% വര്‍ധിച്ച് 136 മെട്രിക്ക് ടണ്‍ ആയതായി റിപ്പോർട്ട്കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ഐടി വ്യവസായ സമുച്ചയം കൊച്ചിയിൽകുതിപ്പിനൊടുവിൽ സ്വർണ്ണവിലയിൽ ഇന്ന് ഇടിവ്രാജ്യത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നു

റെക്കോര്‍ഡ് താഴ്ച വരിച്ച് എണ്ണവില

സിംഗപ്പൂര്‍: അന്തര്‍ദ്ദേശീയ വിപണിയില്‍ എണ്ണവില റെക്കോര്‍ഡ് കുറവ് രേഖപ്പെടുത്തി. ബെഞ്ച് മാര്‍ക്ക് ബ്രെന്റ് 74 സെന്റ് അഥവാ 0.8 ശതമാനം താഴ്ന്ന് ബാരലിന് 94.18 ഡോളറിലും യുഎസ് വെസ്റ്റ് ടെക്‌സാസ് ഇന്റര്‍മീഡിയറ്റ് (ഡബ്ല്യുടിഐ) 67 സെന്റ് അഥവാ 0.8 ശതമാനം കുറഞ്ഞ്‌ 88.34 ഡോളറിലുമാണുള്ളത്. ബ്രെന്റ് അവധി വില കഴിഞ്ഞയാഴ്ച 5 മാസത്തെ കുറവ് രേഖപ്പെടുത്തിയിരുന്നു.

2020 ഏപ്രിലിന് ശേഷമുള്ള വലിയ ഇടിവില്‍ 13.7 ശതമാനമാണ് സൂചിക നഷ്ടപ്പെടുത്തിയത്. ഡബ്ല്യുടിഐ കഴിഞ്ഞയാഴ്ച 9.7 ശതമാനം താഴ്ന്നു. ചൈന ഇറക്കുമതി കുറയ്ക്കുന്നതും മാന്ദ്യഭീതിയുമാണ് എണ്ണവിലയിടിവിന് കാരണമാകുന്നത്.

ജൂലൈയില്‍ പ്രതിദിനം 8.79 മില്ല്യണ്‍ ബാരല്‍ എണ്ണയാണ് ചൈന ഇറക്കുമതി ചെയ്തത്. ഒരു വര്‍ഷം മുന്‍പുള്ളതിനേക്കാള്‍ 9.5 ശതമാനം കുറവ്. സമ്പദ് വ്യവസ്ഥകള്‍ ക്ഷയിക്കുന്നതും തിരിച്ചടിയായി.

ഇതോടെ ചൈനയ്‌ക്കൊപ്പം യു.എസിലും ഡിമാന്റ് കുറഞ്ഞു.

X
Top