ദീപാവലി, ദസറ ഉത്സവകാലം: പഞ്ചസാര ന്യായ വിലയ്ക്ക് വിൽപന നടത്താൻ മില്ലുകൾക്ക് നിർദേശംജിഎസ്ടി വളര്‍ച്ച കണക്കില്‍ പാളിച്ചയില്ലെന്ന് കേന്ദ്രംരാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷംഓൺലൈൻ ഷോപ്പിംഗിലെ തട്ടിപ്പുകൾ പൂട്ടാൻ കേന്ദ്രം; പുതിയ ചട്ടങ്ങൾ 2027 മുതൽ പ്രാബല്യത്തിൽഎഥനോള്‍ ഉപയോഗം കൂട്ടാൻ പുതിയ വിപണി തേടി കേന്ദ്രസർക്കാർ

രണ്ട്മാസത്തെ താഴ്ചയില്‍ എണ്ണവില

ലണ്ടന്‍: റഷ്യന്‍ വിതരണം സംബന്ധിച്ച ആശങ്കകള്‍ ദൂരീകരിച്ചതും മോശം സാമ്പത്തിക സ്ഥിതിയും കാരണം എണ്ണവില രണ്ട് മാസത്തെ താഴ്ന്ന നിലയില്‍ തുടരുന്നു. ഡോളര്‍ സൂചികയിലെ താഴ്ച വില്‍പന സമ്മര്‍ദ്ദത്തില്‍ അയവു വരുത്തിയിട്ടുമുണ്ട്. ഫെഡറല്‍ റിസര്‍വിന്റെ ഡോവിഷ് സമീപനമാണ് ഡോളര്‍ മൂല്യത്തില്‍ കുറവ് വരുത്തുന്നത്.

ബ്രെന്റ് അവധി ബാരലിന് 85.33 ഡോളറില്‍ തുടരുമ്പോള്‍ വെസ്റ്റ് ടെക്‌സാസ് ഇന്റര്‍മീഡിയറ്റ് അവധി (ഡബ്ല്യുടിഐ) 77.94 ഡോളറിലാണുള്ളത്. ഇരു സൂചികകളും ബുധനാഴ്ച 4 ശതമാനത്തിലേറെ താഴ്ച വരിച്ചിരുന്നു. ഗ്രൂപ്പ് ഓഫ് സെവന്‍ അല്ലെങ്കില്‍ ജി 7 രാജ്യങ്ങള്‍ റഷ്യന്‍ എണ്ണയ്ക്ക് ഉയര്‍ന്ന വില നിയന്ത്രണം ഏര്‍പ്പെടുത്തിയതാണ് വിലയെ ബാധിച്ചത്.

നഷ്ടം കുറയ്ക്കാന്‍ റഷ്യ എണ്ണ ഉത്പാദനം കുറയ്ക്കുമെന്ന ആശങ്ക എന്നാല്‍ അസ്ഥാനത്തായി. ഉത്പാദനം കുറയ്ക്കാന്‍ റഷ്യ തയ്യാറാകില്ലെന്നാണ് വിപണി വിദഗ്ധര്‍ പറയുന്നത്. യു.എസ്, ചൈന രാഷ്ട്രങ്ങളിലെ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ കുറഞ്ഞതും വിലയെ ബാധിച്ചു.

X
Top