ദീപാവലി, ദസറ ഉത്സവകാലം: പഞ്ചസാര ന്യായ വിലയ്ക്ക് വിൽപന നടത്താൻ മില്ലുകൾക്ക് നിർദേശംജിഎസ്ടി വളര്‍ച്ച കണക്കില്‍ പാളിച്ചയില്ലെന്ന് കേന്ദ്രംരാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷംഓൺലൈൻ ഷോപ്പിംഗിലെ തട്ടിപ്പുകൾ പൂട്ടാൻ കേന്ദ്രം; പുതിയ ചട്ടങ്ങൾ 2027 മുതൽ പ്രാബല്യത്തിൽഎഥനോള്‍ ഉപയോഗം കൂട്ടാൻ പുതിയ വിപണി തേടി കേന്ദ്രസർക്കാർ

നാലാം സെഷനിലും ഉയര്‍ന്ന് എണ്ണവില

സിംഗപ്പൂര്‍: അന്തര്‍ദ്ദേശീയ വിപണിയില്‍ എണ്ണവില ഉയര്‍ന്നു. പ്രതിദിനം 2 മില്ല്യണ്‍ ബാരല്‍ ഉത്പാദനം കുറയ്ക്കാനുള്ള ഒപെക് പ്ലസ് തീരുമാനമാണ് തുടര്‍ച്ചയായ നാലാം സെഷനിലും വില വര്‍ധിപ്പിച്ചത്. 2020 ന് ശേഷമുള്ള വലിയ ഉത്പാദന വെട്ടിച്ചുരുക്കലാണ് ഇത്.

ബ്രെന്റ് ക്രൂഡ് 22 സെന്റ് അഥവാ 0.2 ശതമാനം ഉയര്‍ന്ന് ബാരലിന് 93.59 ഡോളറിലും യു.എസ് വെസ്റ്റ് ടെക്‌സാസ് ഇന്റര്‍മീഡിയറ്റ് (ഡബ്ല്യുടിഐ) 22 സെന്റ് അഥവാ 0.3 ശതമാനം ഉയര്‍ന്ന് 87.98 ഡോളറിലും വ്യാപാരം തുടരുകയാണ്. റഷ്യന്‍ എണ്ണ വിലയ്ക്ക് പരിധി നിശ്ചയിക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ നീങ്ങുന്ന അവസരത്തിലാണ് വെട്ടിച്ചുരുക്കലുണ്ടായത്. വില പരിധി നിശ്ചയിക്കുന്ന പക്ഷം യൂറോപ്പിലേയ്ക്കുള്ള എണ്ണവിതരണം പൂര്‍ണ്ണമായും സ്തംഭിപ്പിക്കുമെന്ന് റഷ്യ മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഇത് വിതരണക്കുറവ് ശക്തമാക്കുകയും എണ്ണവില കുതിച്ചുയരാന്‍ കാരണമാവുകയും ചെയ്യും. ഗുരുതരമായ പണപ്പെരുപ്പം സംജാതമാകും, വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി. അതേസമയം ഉത്പാദനം വര്‍ധിപ്പിക്കാന്‍ ഒപെക് രാഷ്രങ്ങളില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്ന് വൈറ്റ് ഹൗസ്അറിയിച്ചു.

X
Top