ഹാഫ് കുക്ക്ഡ് പൊറോട്ടയ്ക്ക് 5% ജിഎസ്ടി മാത്രംആഭ്യന്തര ഫിനിഷ്ഡ് സ്റ്റീല്‍ ഉപഭോഗം 13% വര്‍ധിച്ച് 136 മെട്രിക്ക് ടണ്‍ ആയതായി റിപ്പോർട്ട്കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ഐടി വ്യവസായ സമുച്ചയം കൊച്ചിയിൽകുതിപ്പിനൊടുവിൽ സ്വർണ്ണവിലയിൽ ഇന്ന് ഇടിവ്രാജ്യത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നു

അന്തര്‍ദ്ദേശീയ വിപണിയില്‍ എണ്ണവില താഴ്ന്നു

സിംഗപ്പൂര്‍: പലിശ നിരക്കുയര്‍ത്തിയ ഫെഡ് റിസര്‍വ് നടപടി അന്തര്‍ദ്ദേശീയ വിപണയില്‍ എണ്ണവില താഴ്ത്തി. മാന്ദ്യഭീതിയും ഡിമാന്റ് ഇടിയുമെന്ന ആശങ്കയുമാണ് വിലയെ ബാധിച്ചത്. ബ്രെന്റ് ക്രൂഡ് 16 സെന്റ് (0.2%) താഴ്ന്ന് 89.67 ഡോളറിലും യു.എസ് വെസ്റ്റ് ടെക്‌സാസ് ഇന്റര്‍മീഡിയറ്റ് (ഡബ്ല്യുടിഐ) 15 സെന്റ് ഇടിവ് നേരിട്ട് 82.79 ഡോളറിലുമാണ് വ്യാപാരത്തിലുള്ളത്.

വര്‍ഷത്തെ മൂന്നാമത്തേതില്‍ 75 ബേസിസ് പോയിന്റ് നിരക്ക് വര്‍ധനയ്ക്ക് യു.എസ് കേന്ദ്രബാങ്ക് തയ്യാറാവുകയായിരുന്നു. വലിയ വര്‍ധനവിന്റെ സൂചന നല്‍കുകയും ചെയ്തു. ഇതോടെ എണ്ണവില ഇടിയുകയായിരുന്നു.

ഡോളര്‍ 20 വര്‍ഷത്തെ ഉയരത്തിലെത്തിയതോടെ ക്രൂഡ് മറ്റ് കറന്‍സി രാഷ്ട്രങ്ങള്‍ക്ക് അപ്രാപ്യമായി. കരുതല്‍ ശേഖരം കുറയ്ക്കാന്‍ യു.എസ് തയ്യാറായതും വിലയെ ബാധിച്ചു. 8.5 മില്ല്യണ്‍ ബാരല്‍ പ്രതിദിന ഇടിവാണ് ശേഖരത്തിലുണ്ടായത്.

ഫെബ്രുവരിയ്ക്ക് ശേഷമുള്ള കുറഞ്ഞ തോതിലാണ് നിലവില്‍ യു.എസ് കരുതല്‍ ശേഖരം.

X
Top